Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരറിയാന്‍ സിബിഐ വരുമോ? പോലീസില്‍ അടിമുടി അഴിമതി; ആസ്ഥാനത്ത് സ്വകാര്യ കമ്പനി ജീവനക്കാര്‍

തിരുവനന്തപുരം: കേരളാ പോലീസുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് നടപ്പാക്കിയ പദ്ധതികളില്‍ അഴിമതി നടന്നുവെന്ന വിവരം പുറത്ത്. കെല്‍ട്രോണുമായി ചേര്‍ന്ന് പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. പദ്ധതി നടത്തിപ്പിന് സ്വകാര്യ കമ്പനിയെ ഉപയോഗിക്കുന്നുണ്ടെന്നും സ്വകാര്യ കമ്പനി പ്രതിനിധി പോലീസ് ആസ്ഥാനത്തുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.

Be

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലിന് കളമൊരുക്കുന്നതാണിതെല്ലാം. അതേസമയം, വെടിക്കോപ്പുകള്‍ അപ്രത്യക്ഷമായെന്ന സിഎജി കണ്ടെത്തല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഡിജിപി ലോക്‌നാഥ് ബെഹറക്കെതിരെ ഉയര്‍ന്ന ആരോപണം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള കേരളാ പോലീസിന്റെ പുതിയ സുരക്ഷ പദ്ധതിയാണ് സിംസ്. ഇത് കെല്‍ട്രോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നത് ഗാലക്‌സണ്‍ എന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന പദ്ധതിയാണ് സിംസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ കണ്‍ട്രോള്‍ റൂം പോലീസ് ആസ്ഥാനത്താണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സ്വകാര്യ കമ്പനിയുടെ പ്രതിനിധി മുഴുസമയം പോലീസ് ആസ്ഥാനത്തുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. അതീവ പ്രാധാന്യമുള്ള പോലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനി ജീവനക്കാരന്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പോലീസിലെ പ്രമുഖര്‍ സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

ഡിജിപി ലോക്‌നാഥ് ബെഹറ ക്രമക്കേട് നടത്തിയെന്ന ആരോപണം സിഎജി റിപ്പോര്‍ട്ടിലുണ്ട്. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ് വരിക. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് കമ്മിറ്റി ചെയര്‍മാന്‍. ആവശ്യമെങ്കില്‍ കമ്മിറ്റിക്ക് ഡിജിപിയെ വിളിച്ചുവരുത്താം. പോലീസിന്റെ 25 റൈഫിളുകളും 12300 വെടിയുണ്ടകളും കാണാനില്ലെന്ന ആരോപണവും ഡിജിപിയെ കുഴക്കുന്നതാണ്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഡിജിപിയെ മാറ്റി നിര്‍ത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഡിജിപിയെ മാറ്റണമെന്ന കത്ത് ആരും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+