കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. എറണാകുളം കോടതിയില്‍ സാക്ഷി വിസ്താരത്തിനിടെയാണ് ബിന്ദു പണിക്കര്‍ മൊഴി മാറ്റി പറഞ്ഞത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് അവര്‍ കോടതിയില്‍ നല്‍കിയത്. നേരത്തെ കേസില്‍ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു. ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നല്‍കിയത്.

ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായിരുന്നു. നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയില്‍ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്. വിശദാംശങ്ങള്‍...

വിരുദ്ധമായ മൊഴി

വിരുദ്ധമായ മൊഴി

കേസില്‍ ചോദ്യം ചെയ്ത വേളയില്‍ പോലീസിന് നല്‍കിയ മൊഴിയല്ല ബിന്ദുപണിക്കര്‍ കോടതിയില്‍ പറഞ്ഞത്. ഇതിന് വിരുദ്ധമായ മൊഴിയാണ്. തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരവും നടത്തി.

ഇതുവരെ 39 സാക്ഷികള്‍

ഇതുവരെ 39 സാക്ഷികള്‍

ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ നടന്നത്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. വിഷയത്തില്‍ ദിലീപ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചു.

ദിലീപിന്റെ ആവശ്യം

ദിലീപിന്റെ ആവശ്യം

സാക്ഷി വിസ്താരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരുന്നത് തടയണമെന്നാണ് ദിലീപിന്റെ ഹര്‍ജി. ഇടവേള ബാബു കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിലീപ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനെയും പ്രതിഭാഗവും പ്രോസിക്യൂഷനും വിസ്തരിച്ചു.

കുഞ്ചാക്കോ ബോബന്റെ വിസ്താരം

കുഞ്ചാക്കോ ബോബന്റെ വിസ്താരം

ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്.

പോലീസ് ആരോപണം

പോലീസ് ആരോപണം

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.

തെളിഞ്ഞാല്‍...

തെളിഞ്ഞാല്‍...

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും നടിക്കെതിരെ പ്രതികാര നടപടികള്‍ ദിലീപ് എടുത്തിരുന്നുവെന്നും തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ വാദത്തിന് ബലം ലഭിക്കും. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കണമെങ്കില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.

മൊഴി നല്‍കിയവര്‍

മൊഴി നല്‍കിയവര്‍

ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

2017ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്.

 ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളി

ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളി

അതിനിടെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് തള്ളി. നടിയെ ആക്രമിച്ച കേസും പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കേസും വെവ്വേറെ പരിഗണിക്കമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. നടി ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് പ്രതി സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചത് എന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി അംഗീകരിച്ചത്.

 വിധി അധികം വൈകാതെ

വിധി അധികം വൈകാതെ

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസിലെ തെളിവുകളുടെ പകര്‍പ്പ് തേടി നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് വിചാരണ ഇത്രയും വൈകാന്‍ കാരണം. ഏറ്റവും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസും തന്നെ മറ്റു പ്രതികള്‍ ഭീഷണിപ്പെടുത്തിയ കേസും രണ്ടാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യവും ഹൈക്കോടതി തള്ളി.

പത്ത് പ്രതികള്‍, 300 സാക്ഷികള്‍

പത്ത് പ്രതികള്‍, 300 സാക്ഷികള്‍

കേസില്‍ പത്ത് പ്രതികളാണുള്ളത്. 300 സാക്ഷികളും. ആദ്യം 135 സാക്ഷികളെയാണ് വിസ്തരിക്കുക. ക്വട്ടേഷന്‍ സംഘാംഗവും സിനിമാ മേഖലയിലുള്ളവരുമായി ബന്ധവുമുണ്ടായിരുന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. നടി ആക്രമിക്കപ്പെട്ട കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലീം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍ കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍.

സിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ടസിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ട

English summary
After Idavela Babu, Bindu Panikkar Changes side in Actress Attack Case now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X