അതിഥി തൊഴിലാളികള്‍ക്ക് എന്തുപറ്റി? പെരുമ്പാവൂരിലും പ്രതിഷേധം, ഭക്ഷണം പോരെന്ന് പരാതി
കൊച്ചി: കോട്ടയം പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്നും ഗുണമേന്മയില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. ബംഗാള്‍ കോളനിയിലെ പ്രതിഷേധം തണുപ്പിക്കാന്‍ പോലീസും ഉദ്യോഗസ്ഥരും ശ്രമിച്ചുവരികയാണ്. കേരള മോഡല്‍ ഭക്ഷണം വേണ്ട എന്ന് ഇവര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ചോറും പരിപ്പ് കറിയും എത്തിച്ചുനല്‍കി.

ചോറിന് പകരം ചപ്പാത്തിയാണ് വേണ്ടത് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല പരിപ്പ് കറി മേന്മയില്ലെന്നും അവര്‍ പരാതിപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. 3000ത്തിലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ചപ്പാത്തിയുണ്ടാക്കാന്‍ ആട്ടയും ചപ്പാത്തി മെഷീനും അവര്‍ക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്നം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പെരുമ്പാവൂരിലാണ്.
കഴിഞ്ഞ ദിവസം ചങ്ങനാശേരിക്കടുത്ത പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത് ഏറെ നേരം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 3500ഓളം തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തിയത്. നാട്ടിലേക്ക് പോകണമെന്നായിരുന്നു പ്രധാന ആവശ്യം. മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍ ഈ ആരോപണം കളക്ടര്‍ സുധീര്‍ ബാബു തള്ളി. മതിയായ ഭക്ഷ്യവസ്തുക്കള്‍ ഇവരുടെ താമസസ്ഥലത്തുണ്ടെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
ശനിയാഴ്ച വരെ ഇവര്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ദില്ലിയിലും മറ്റും തൊഴിലാളികളെ വാഹനത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ കണ്ടതാകാം പുതിയ പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു. വല്ല സമ്മര്‍ദ്ദവും സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ല. എല്ലാ സൗകര്യവും താമസസ്ഥലത്ത് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. തൊഴിലാളികള്‍ കൂട്ടത്തോടെ നടുറോഡില്‍ കുത്തിയിരുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി. കൂടുതല്‍ പോലീസിനെ എത്തിച്ചാണ് പായിപ്പാട്ടെ പ്രശ്നം പരിഹരിച്ചത്.
പായിപ്പാടെ സമരത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ചില അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. തൊഴിലാളികളെ നാട്ടില്‍ പോകാന്‍ ചിലര്‍ പ്രേരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications