കണ്ണൂരില്‍ ഗവര്‍ണര്‍ ഇടപെടുന്നു; അടിയന്തിര നടപടിക്ക് നിര്‍ദേശം!! ക്രമസമാധാനം പുന:സ്ഥാപിക്കണം!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: കണ്ണൂര്‍ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. അടിയന്തിരവും കര്‍ശനവുമായ നടപടിവേണമെന്ന് സര്‍ക്കാരിന് നിര്‍ദേശം കൊടുത്തു. കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ പി സദാശിവത്തെ സമീപിച്ചതിന് ശേഷമാണ് ഗവര്‍ണറുടെ നടപടി.

ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയത്. പിണറായി സര്‍ക്കാരിന് സ്വന്തം പാര്‍ട്ടിക്കാരെ അടക്കി നിര്‍ത്താന്‍ കഴിയാത്തതിനാലും പോലീസ് സംവിധാനം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അഫ്‌സ്പ എര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

 സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുന്നു

സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുന്നു

അക്രമങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുയാണ്. ഈ സാഹചര്യത്തില്‍ പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നടപ്പാക്കണമെന്നാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്.

 ഒറ്റപ്പെട്ട സംഭവമല്ല

ഒറ്റപ്പെട്ട സംഭവമല്ല

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ പതിമൂന്ന് പേരും ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നു.

 മുഖ്യമന്ത്രിയുടെ വാക്കിന് വിലകൊടുക്കുന്നില്ല

മുഖ്യമന്ത്രിയുടെ വാക്കിന് വിലകൊടുക്കുന്നില്ല

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കണ്ണൂരിലെ സിപിഎം നേതാക്കള്‍ തന്നെ വില കൊടുക്കുന്നില്ല. നിയമസംവിധാനം സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ലഭിക്കാനും ഒറ്റ പോംവഴിയേ ഉള്ളൂ അഫ്‌സയാണ്. ഇതാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

 കേന്ദ്ര ഇടപെടല്‍ അത്യാവശ്യം

കേന്ദ്ര ഇടപെടല്‍ അത്യാവശ്യം

ആര്‍എസ്എസ്-ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കണ്ണൂരിലെ ക്രൂരത ഞെട്ടിക്കുന്നത്; വെട്ടികൊന്നതിന് ശേഷം പരസ്യ ആഹ്ലാദപ്രകടനം, വീഡിയോ വൈറല്‍!!കൂടുതല്‍ വായിക്കാം

English summary
After RSS man's murder BJP calls for AFSPA in Kannur
Please Wait while comments are loading...