കണ്ണൂരിലെ ക്രൂരത ഞെട്ടിക്കുന്നത്; വെട്ടികൊന്നതിന് ശേഷം പരസ്യ ആഹ്ലാദപ്രകടനം, വീഡിയോ വൈറല്‍!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ആഹ്ലാദപ്രകടനം നടത്തിയെന്ന വാദവുമായി കുമ്മനം രാജശേഖരന്‍. ട്വിറ്ററിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ഡത്തകന്‍ ധന്‍രപാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജു. ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 ക്രൂരത അതിന്റെ മോശം അവസ്ഥയില്‍

ക്രൂരത അതിന്റെ മോശം അവസ്ഥയില്‍

ക്രൂരത അതിന്റെ മോശമായ അവസ്ഥയിലാണ്. കൊലപ്പെടുത്തിയ ശേഷം കമ്മ്യൂണിസ്റ്റുകാര്‍ കൊലപാതകം ആഘോഷിക്കുന്നു എന്നാണ് കുമ്മനത്തിന്റെ ട്വീറ്റിന്റെ ഉള്ളടക്കം.

 കൊലപാതകം ദൗര്‍ഭാഗ്യകരം

കൊലപാതകം ദൗര്‍ഭാഗ്യകരം

കണ്ണൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ സമാധന ശ്രമങ്ങളെ ഇത് ബാധിക്കില്ലെന്നും പിണറായി പറഞ്ഞു.

 പാര്‍ട്ടിക്ക് പങ്കില്ല

പാര്‍ട്ടിക്ക് പങ്കില്ല

ബിജുവിന്റെ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

ഏഴ് പേര്‍ക്കെതിരെ കേസ്

അതേസമയം ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി;സിപിഎമ്മുകാര്‍ക്കെതിരെ കേസ്‌,ഒന്നും അറിയില്ലെന്ന് പാര്‍ട്ടി...കൂടുതല്‍ വായിക്കാം

English summary
Communists celebrates RSS worker's murder
Please Wait while comments are loading...