Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പണം വേണം..'; കെസി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. വേണുഗോപാലിന്റെ ഫോണ്‍ നമ്പര്‍ ചമച്ച് നേതാക്കളോട് അടക്കം പണം ആവശ്യപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ കെ സി വേണുഗോപാലിന്റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ ഡി ജി പി അനില്‍ കാന്തിന് പരാതി നല്‍കിയിട്ടുണ്ട്.

കെ സി വേണുഗോപാലിന്റെ നമ്പറില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പി സി സി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കെ സി വേണുഗോപാല്‍ ആണ് എന്ന പേരില്‍ ആളുകളെ ഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു രേഖകള്‍ ചോദിക്കുകയും പണമാവശ്യപ്പെടുകയും ചെയ്യുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

kc venugopal

ഫോണ്‍ വിളികളുമായി ബന്ധമില്ല എന്നും ആള്‍മാറാട്ടം നടത്തി അജ്ഞാതര്‍ തട്ടിപ്പിന് ശ്രമിക്കുകയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തട്ടിപ്പ് ഫോണ്‍ വിളികളെ കരുതിയിരിക്കണം എന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെ ആയിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. കെ സി വേണുഗോപാലിന്റെ മൊബൈല്‍ ഫോണ്‍ നിയമവിരുദ്ധമായി ക്ലോണ്‍ ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.

പ്രതികളെ എത്രയും വേഗം പിടികൂടണം എന്നും അന്വേഷണത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ തയാറാണ് എന്നും ശരത് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹാക്കര്‍മാര്‍ ഗൂഢലക്ഷ്യത്തോടെ വഞ്ചനാപരമായ കോളുകള്‍ വിളിക്കുകയാണ് എന്നും കെ സി വേണുഗോപാലിന്റെ ഓഫീസ് അറിയിച്ചു. ഇന്നലെ മുതല്‍, ഹാക്കര്‍മാര്‍ കോളര്‍ ഐഡി വ്യാജമാക്കുകയും എന്റെ ഫോണ്‍ നമ്പര്‍ ആള്‍മാറാട്ടം നടത്തി സ്പാം കോളുകള്‍ വിളിക്കുകയും ചെയ്യുന്നു.

Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍

സംശയാസ്പദമായ കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അത്തരം ഹാക്കര്‍മാരോട് പ്രതികരിക്കാതിരിക്കാനും എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്ന് കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ഡി ജി പി അനില്‍ കാന്തിന് നല്‍കിയ പരാതിയില്‍ കെ സി വേണുഗോപാലിന്റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ വ്യാജ കോളുകളുടെ രണ്ട് സംഭവങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യോഗേഷ് ബാബു എന്ന ഒരാള്‍ക്ക് വേണുഗോപാലിന്റെ നമ്പറില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ അട്ടിമറിക്കാനുള്ള രേഖകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിളിച്ചതായി പരാതിയില്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മന്‍ മോഹനോട് പണം കൈമാറാന്‍ ആവശ്യപ്പെട്ടാണ് മറ്റൊരു കോള്‍ വന്നത് എന്നും ഇതും രണ്ടും വേണുഗോപാല്‍ നടത്തിയതല്ലെന്നും പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+