Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച നടത്തും; എല്ലാ ആവശ്യങ്ങളും നടപ്പില്ല... നിലപാട് വ്യക്തമാക്കി താരിഖ് അന്‍വര്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തി മുന്നോട്ടുപോകുമെന്നും എന്നാല്‍ എല്ലാ ആവശ്യങ്ങളും നടപ്പാക്കാന്‍ കഴിയില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനഃസംഘടനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തന്റെ വിയോജിപ്പ് അറിയിക്കാനായി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് താരീഖ് അന്‍വറിന്റെ പ്രതികരണം. പുനഃസംഘടനയെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ ആവശ്യങ്ങള്‍ പരിശോധിച്ച് അവയില്‍ തീരുമാനമെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റങ്ങള്‍ വേണോയെന്ന് ഇപ്പോള്‍ പറയാനാവില്ല, അത്ചര്‍ച്ചചെയ്ത് തീരുമാനിക്കും. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ചില കാര്യങ്ങള്‍ അവരെ ധരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ എപ്പോഴും കഴിഞ്ഞെന്ന് വരില്ല. സമവായത്തിലൂടെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുംമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റെ രണ്ടാംഘട്ടം ഇന്ന് പൂവാറില്‍ താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 31നാണ് അംഗത്വവിതരണം പൂര്‍ത്തിയാവുക.

a

പുനസംഘടനയുമായി മുന്നോട്ടുപോകാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കൂടെനിര്‍ത്തി വേണം മുന്നോട്ടുപോവാനെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഗ്രൂപ്പുകളുടെ തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ താരിഖ് അന്‍വര്‍ ആരംഭിച്ചിട്ടുണ്ട്.

ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍

കേരളത്തിലെ ഗ്രൂപ്പുകള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കമാന്റ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പുനഃസംഘടനയുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദേശിച്ചത്. ഹൈക്കമാന്റിന്റെ തീരുമാനം താരിഖ് അന്‍വര്‍ കെപിസിസിയെ അറിയിച്ചു. കോണ്‍ഗ്രസിന്റെ അംഗത്വ വിതരണം പൂര്‍ത്തിയാകുന്നവരെ പുനഃസംഘടന നടത്തുന്നതില്‍ തടസമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ല. കേരളത്തില്‍ രാഷ്ട്രീയകാര്യ സമിതി പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന രീതിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയാണ് സോണിയ ഗാന്ധിയെ കണ്ട് പരാതികള്‍ ബോധിപ്പിച്ചത്. പരാതി ബന്ധപ്പെട്ടവരെ അറിയച്ചുവെന്ന് രമേശ് ചെന്നിത്തലയും സൂചിപ്പിച്ചിരുന്നു. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അകന്ന് നില്‍ക്കുകയാണ്. കെ സുധാകരന്റെ നയനിലപാടുകളില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. അതേസമയം, ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ഇവരുടെ നീക്കമെന്നാണ് ആക്ഷേപം. മക്കള്‍ക്ക് വേണ്ടിയാണ് ഇരുവരും പുതിയ മാറ്റങ്ങളെ എതിര്‍ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+