കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സ് രോഗികള്‍ ദുരിതത്തില്‍; സര്‍ക്കാര്‍ ആശുപത്രികള്‍ അവഗണിക്കുന്നു, വേണ്ട ചികിത്സ കിട്ടുന്നില്ല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളില്ലാത്തതും ജീവനക്കാരുടെ അവഗണനയും കാരണം സംസ്ഥാനത്തെ എയ്ഡ്‌സ് രോഗികള്‍ നേരിടുന്നതു കടുത്ത അവഗണന. എയ്ഡ്‌സ് ബാധിതരെ ചികില്‍സിക്കുന്നതില്‍നിന്നു ജീവനക്കാര്‍ ബോധപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്ന പരാതിയുമുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എയ്ഡ്‌സ് രോഗികളെ ചികില്‍സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യമാണ്. സ്വകാര്യ ആശുപചത്രികളില്‍ ആവസ്യമായ പരിഗണന ലഭിക്കുന്നുണ്ടെങ്കിലും ചികിത്സാച്ചെലവു താങ്ങില്ല.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം എയ്ഡ്‌സ് രോഗികള്‍ ഉള്ളത്. തൃശൂര്‍ ജില്ലയില്‍ മാത്രം 4500 എയ്ഡ്‌സ് രോഗികളുള്ളതായി തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നെറ്റ്‌നവര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്‌ഐവി എന്ന സംഘനടയുടെ കണ്ടെത്തല്‍. ഇവരില്‍ പലരും രോഗം പുറത്തു പറയാതെ മൂടിവയ്ക്കുന്നതായും സംഘടന പറയുന്നു. നിലവില്‍ സംഘടനയില്‍ 900 പേര്‍ സ്വമേധയാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായിട്ടുണ്ടെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

aids

മെഡിക്കല്‍ കോളജില്‍ തങ്ങള്‍ക്ക് ജീവനക്കാരില്‍ നിന്നു മനുഷ്യത്വപരമായ പെരുമാറ്റം ലഭിക്കുന്നില്ലെന്ന് രോഗികള്‍ പറയുന്നു. എയ്ഡ്‌സ് രോഗികള്‍ക്ക് ഓപ്പറേഷന്‍ ആവശ്യമായ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ തയ്യാറായാല്‍ തന്നെ ഒപ്പമുള്ള പാരാമെഡിക്കല്‍ ജീവനക്കാര്‍ പിന്‍മാറും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒരേയൊരു ഡോക്ടറാണ് എയ്ഡ്‌സ് സെന്ററില്‍ ജോലി ചെയ്യുന്നത്. ഇവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ രണ്ട് മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥികളാണ് എയ്ഡ്‌സ് രോഗികളെ പരിശോധിക്കാനെത്തുന്നത്. ദിവസവും നൂറ്റമ്പതിലധികം എയ്ഡ്‌സ് രോഗികള്‍ ഡോക്ടറെ കാണാനും മറ്റും ആശുപത്രിയിലെത്താറുണ്ട്. ഇവര്‍ക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹതര്യമാണ്. ദിവസവും മരുന്നു കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ പ്രതിരോധിച്ച് നിര്‍ത്തുന്ന രോഗികളാണഅ നിത്യേന ആശുപത്രിയിലെത്തുന്നത്.

അപകടങ്ങളിലോ മറ്റോ പെട്ട് ഗുരുതര നിലയില്‍ എത്തുന്നവരില്‍ എയ്ഡ്‌സ് രോഗിയാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ചികില്‍സ നിഷേധിക്കപ്പെടുന്നതായും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ടിപ്പര്‍ ലോറി അപകടത്തില്‍പെട്ട് ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നയാളെ ഓപ്പറേഷന്‍ നടത്താതെ മാസങ്ങളോളം കിടത്തിയതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീടിയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നത്രെ.

രോഗം മറച്ചുവച്ചു പിന്നീട് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ തുടര്‍ന്ന് ഗുരുതരമായ അവഗണനയാകും നേരിടേണ്ടി വരിക. രോഗിയോട് നേരിട്ടു പ്രകടിപ്പിക്കാന്‍ കഴിയാത്തവ ബന്ധുക്കുളോടാണു പ്രകടിപ്പിക്കുക. എയ്ഡ്‌സ് പോസീറ്റീവ് ആയ വ്യക്തികള്‍ മരിച്ചാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുപോലും പലപ്പോഴും നിസ്സഹകരണം ഉണ്ടാകുന്നുണ്ട്.

രണ്ടുമാസംമുമ്പു തൃശൂര്‍ ജില്ലയില്‍ ആത്മഹത്യ ചെയ്ത എയ്ഡ്‌സ് രോഗിയായ പതിനെട്ടുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതു സംബന്ധിച്ച് ഏറെ പ്രതിസന്ധികള്‍ ബന്ധുക്കള്‍ നേരിടേണ്ട വന്നിരുന്നു. സമൂഹത്തെ ഭയന്ന് ബന്ധുക്കള്‍ ആരോടും പരാതിപ്പെടാറില്ല. ആശുപത്രിയില്‍ ജീവനക്കാരില്‍ നിന്ന് നേരിടേണ്ടി വരുന്ന അവഗണന കൂടാതെ സമൂഹവും ബന്ധുക്കളും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ആത്മഹത്യ ചെയ്ത എയ്ഡ്‌സ് രോഗിയായ 18 കാരിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നിറക്കാന്‍പോലും ആരും മുന്നോട്ടു വന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു

English summary
Aids patients in thrissur denied treatment in thrissur government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X