കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് കഥപോലെ വീണ്ടും; അവയവ മാറ്റത്തില്‍ കേരളത്തിന് ചരിത്ര മുഹുര്‍ത്തം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തിരക്കേറിയ റോഡുകളിലെ ട്രാഫിക്കുകള്‍ നീക്കിയും, കുറുക്കുവഴിയിലൂടെ കുതിച്ചും ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്ക് ഹൃദയവുമായി പറക്കുന്ന വാഹനത്തിന്റെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ 'ട്രാഫിക്' എന്ന സിനിമയെ അനുസ്മരിപ്പിച്ച് വീണ്ടും അവയവമാറ്റം. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കായിരുന്നു ഹൃദയം എത്തിക്കേണ്ടിയിരുന്നത്.

റോഡുവഴിയുള്ള ഗതാഗത തടസ്സവും സമയനഷ്ടവും ഒഴിവാക്കാനായി എയര്‍ ആംബുലന്‍സ് ആയിരുന്നു ഇത്തവണ ഉപയോഗിച്ചത്. ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടിവന്നത് ഒരു മണിക്കൂര്‍ 17 മിനിറ്റു മാത്രം. ഉടന്‍ ശസ്ത്രക്രിയ തുടങ്ങുകയും രോഗിയില്‍ ഹൃദയം തുന്നിച്ചേര്‍ക്കുകയും ചെയ്തു.

heart-doneter

കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായാണ് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചുള്ള അവയവ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേന ആസ്ഥാനത്ത് ഇറങ്ങിയ എയര്‍ ആംബുലന്‍സില്‍ നിന്നും കൊച്ചി സിറ്റി പോലീസിന്റെ എസ്‌കോര്‍ട്ടോടുകൂടിയാണ് 10 കിലോമീറ്റര്‍ ദൂരമുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഇതിനായി 7 മിനിറ്റ് സമയമാണ് എടുത്തത്.

ആംബുലന്‍സിന് കടന്നുപോകാനായി തേവര മുതല്‍ കലൂര്‍ വരെയുള്ള ഭാഗത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങള്‍ പോലീസിനോട് സഹകരിച്ച് ചരിത്ര മുഹുര്‍ത്തത്തില്‍ പങ്കാളികളായി. എറണാകുളം, തിരുവനന്തപുരം കലക്ടര്‍മാരുടെ പ്രത്യേക മേല്‍നോട്ടത്തിലായിരുന്നു ദൗത്യം പൂര്‍ത്തിയാക്കിയത്.

English summary
Air Ambulance used for first time in Kerala to transport heart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X