കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിസ്റ്റര്‍ അബ്ദുള്ള കുട്ടി, നാണമില്ലാതെ ദ്വീപിൽ കറങ്ങി നടക്കുന്ന നിങ്ങളോട്..ഈ കാണുന്നതാണോ എകെ 47;ഐഷ സുൽത്താന

Google Oneindia Malayalam News

കവരത്തി; ലക്ഷദ്വീപ് സന്ദർശനം നടത്തുന്ന എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി ആക്റ്റിവിസ്റ്റും സിനിമാ പ്രവർത്തകയുമായ ആയിഷ സുൽത്താന. ഗുജറാത്തിൽ സന്ദർശനം നടത്തി കഴിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് ആ നാട്ടിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കേണ്ട ആവശ്യമുണ്ടോയെന്ന് ഐഷ ചോദിച്ചു. ദ്വീപിൽ സന്ദർശനം നടത്തുന്ന അബ്ദുള്ളക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഐഷയുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

bdula-1632712917.jpg

മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം?ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ Ak47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...?ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...?ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ...ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്...

അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ?
ഗപ്പ് ഇപ്പൊ ഗുജ്‌റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്, പോസ്റ്റിൽ ഐഷ സുൽത്താന ചോദിച്ചു.

കഴിഞ്ഞ ദിവസവും അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന് കീഴെ ദീപിൽ അബ്ദുള്ളക്കുട്ടി ആണല്ലോ ഇപ്പോൾ താത്ത കേരളത്തിൽ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേൽ ഔട്ട്‌ ആവും',എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. ഇതിന് അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നായിരുന്നു ഐഷയുടെ മറുപടി.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ

അതിനിടെ ലക്ഷദ്വീപിനെ മയക്കുമരുന്ന്‌ കടത്തുകാരുടെ ആസ്ഥാനം എന്ന തരത്തില്‍ വിശേഷിപ്പിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നാടായ ഗുജറാത്തിൽ നിന്ന് 21000 കോടി രൂപയുടെ മയക്ക്മരുന്ന് വേട്ട നടന്നതിനെ പരിഹസിച്ചും ഐഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപില്‍ നിന്നു 90 നോട്ടിക്കല്‍ മൈല്‍ അകലെന്ന് ശ്രീലങ്കയുടെ കപ്പലില്‍ നിന്നു 3000 കോടിയുടെ മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച 'പോട' പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21,000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം എന്നായിരുന്നു ഐഷ പരിഹസിച്ചത്.

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഗുജറാത്തിലെ ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് നടന്നത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനായിരുന്നു പിടിച്ചെടുത്തത്. തീവ്രവാദത്തിന് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്നാണ് നിഗമനം. ലഹരി പിടിച്ച സംഭവത്തിൽ ഇ ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്; വായടപ്പിച്ച കമന്റുമായി ഐഷ സുൽത്താന..വൈറൽലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്; വായടപ്പിച്ച കമന്റുമായി ഐഷ സുൽത്താന..വൈറൽ

ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷംജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം

Recommended Video

cmsvideo
Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

English summary
Aisha sultana mocks Abdullakkutty;asks questions about gunda act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X