Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; മാമി തിരോധാനത്തിന് പിന്നിലും എഡിജിപിയെന്ന് അന്‍വര്‍

മലപ്പുറം: എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി പി വി അന്‍വര്‍ എം എല്‍ എ. പ്രമാദമായ മാമി തിരോധനത്തിന് പിന്നില്‍ അജിത് കുമാറിന്റെ കറുത്ത കൈകളാണെന്ന് അന്‍വര്‍ ആരോപിച്ചു. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചത് അജിത് കുമാറാണ് എന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജിത് കുമാര്‍ ഒരു നൊട്ടോറിയസ് ക്രിമിനലാണ് എന്നും അന്‍വര്‍ പറഞ്ഞു. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതിന് പിന്നാലെ അജിത് കുമാര്‍ അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അജിത് കുമാര്‍ കാലചക്രം തിരിക്കുകയാണ്. സുജിത് ദാസിന്റെ ഗതി അയാള്‍ക്കും വരും. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ രണ്ട് മക്കളാണ്,' അന്‍വര്‍ എംഎല്‍എ പറഞ്ഞു.

PV Anvar

മാമി കേസിലെ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തനാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 'മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല. കേസ് അനങ്ങിയിട്ടില്ല, അത് അനങ്ങൂല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വിഷയമാണ്' എന്നായിരുന്നു അന്‍വര്‍ പറഞ്ഞു.

എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നായിരുന്നു അന്‍വറിന്റെ മറുപടി. മാമി തിരോധാനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട് എന്ന് അദ്ദേഹം ആരോപിച്ചു. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത് എന്നും അദ്ദേഹത്തെ തനിക്ക് നേരത്തെ അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. സിബിഐ വരണമെന്ന ആവശ്യത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

മാമിയുടെ കുടുംബം പരാതിയുമായി രംഗത്തുവന്നതോടെയാണ് കേസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 22 നാണ് കാണാതാകുന്നത്. കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടതോടെയാണ് അജിത് കുമാറിനെതിരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം കേസ് തെളിയുമെന്ന് അന്‍വര്‍ എംഎല്‍എ ഉറപ്പ് നല്‍കിയെന്ന് മാമിയുടെ മകള്‍ അദീബ പറഞ്ഞു.

കേസ് തെളിയും വരെ കൂടെയുണ്ടാകുമെന്ന് പിവി അന്‍വര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സംബന്ധിച്ച രാഷ്ട്രീയം പറയാനില്ലെന്നും അന്‍വര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+