സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് കേരളത്തിൽ കലാപമുണ്ടാക്കാൻ!! കേരളത്തെ പങ്കിട്ടെടുക്കൽ ലക്ഷ്യം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപി സിപിഎം സംഘർഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. സിപിഎമ്മും ബിജെപിയും കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് അക്രമി സംഘത്തെ ഇരുപാർട്ടികളും തീറ്റിപ്പോറ്റുകയാണെന്നും ആന്റണി പറഞ്ഞു.

കാവ്യയേയും ദിലീപിനേയും കുടുക്കുന്നത് ഈ 'ഉപദേശി'? പോലീസിന് മുന്നില്‍ പൊളിയുന്ന നാടകങ്ങള്‍

കേരളത്തെ രാഷ്ട്രീയമായി പങ്കിട്ടെടുക്കലാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്നും ആന്റണി ആരോപിച്ചു. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്താണ് അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോടാണ് ആന്റണിയുടെ പ്രതികരണം.

ak antony

വെള്ളിയാഴ്ച പുലർച്ചെയാണ് തലസ്ഥാനത്ത് സിപിഎം ബിജെപി സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. ബിജെപി സിപിഎം നേതാക്കൾ പരസ്പരം ആക്രമിക്കുകയായിരുന്നു. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയും കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും അക്രമികൾ തകർത്തു.

ആക്രമണം നടത്തിയ സിപിഎം, ബിജെപി നേതാക്കളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
ak antony against cpm bjp clash in trivandrum
Please Wait while comments are loading...