• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്റണിയുടെ പിന്തുണയും സുധാകരന്, വര്‍ക്കിംഗ് പ്രസിഡന്റായി 3 പേര്‍? കോണ്‍ഗ്രസില്‍ ഉറപ്പായി മാറ്റം

തിരുവനന്തപുരം: കോണ്‍ഗ്രസ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. കെ സുധാകരന്‍ ഹൈക്കമാന്‍ഡ് നേതാക്കളുടെയും പിന്തുണ നേടിയെടുത്തിരിക്കുകയാണ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാല്‍ ഇതോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്റും പുതിയ നേതാവ് തന്നെ എത്തുമെന്നാണ് സൂചന.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

pic1

നിലവില്‍ സുധാകരന്‍ മാത്രമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള ഏക പേര്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റ് പേരുകളൊന്നും തല്‍ക്കാലം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെയാണ് സുധാകരന്റെ പേര് മാത്രമായി ചുരുങ്ങിയത്. ദേശീയ നേതൃത്വം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും, അതുണ്ടായില്ല.

pic2

സോണിയാ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇനി അന്തിമ ചര്‍ച്ച കൂടി നടന്നിട്ടായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. അതേസമയം രണ്ട് പേരുടെ അഭിപ്രായം ഇതില്‍ നിര്‍ണായകമാകും. എകെ ആന്റണിയുടെയും കെസി വേണുഗോപാലിന്റെയും നിര്‍ദേശങ്ങളാണിത്. എന്നാല്‍ ആന്റണി സുധാകരനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ സമയത്ത് മുല്ലപ്പള്ളിക്ക് പകരം സുധാകരന്‍ വരണമെന്നായിരുന്നു ആന്റണിയുടെ അഭിപ്രായം.

pic3

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മൗനം പാലിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കി. കേരളത്തിലെ നേതാക്കളില്‍ ചിലര്‍ കെസി വേണുഗോപാലോ കെ മുരളീധരനോ പിടി തോമസോ അധ്യക്ഷനായി വരണമെന്നും പറഞ്ഞിരുന്നു. സുധാകരന് മുന്നിലുള്ള ഏക വെല്ലുവിളി കെസി വേണുഗോപാലാണ്. സുധാകരന് അത്ര നല്ല ബന്ധവും വേണുഗോപാലുമായില്ല. നേരത്തെ തദ്ദേശത്തിലെ തോല്‍വിക്ക് ശേഷം മുല്ലപ്പള്ളിക്ക് പകരം സുധാകരനെ കൊണ്ടുവരാന്‍ ഒരുങ്ങിയപ്പോള്‍ കെസി വേണുഗോപാല്‍ അതിനെ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

pic4

കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ഒരക്ഷം മിണ്ടിയിട്ടില്ല സുധാകരന്‍. എന്നാല്‍ അദ്ദേഹം തലസ്ഥാന നഗരിയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. എല്ലാ നേതാക്കളുടെയും പിന്തുണ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരേപോലെ സുധാകരനെ എതിര്‍ത്തു. സുധാകരന് അനുകൂല നിലപാട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്തിട്ടില്ല. ഇവരെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

pic5

അധ്യക്ഷ സ്ഥാനത്തേക്ക് പിടി തോമസിനെയും പരിഗണിച്ചിരുന്നെങ്കില്‍ വലിയ പിന്തുണ കിട്ടിയിട്ടില്ല. പകരം അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചേക്കും. സുധാകരന്റെ പേര് അംഗീകരിക്കപ്പെട്ടാല്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്നിവര്‍ നിയമിക്കപ്പെട്ടേക്കാം. കൊടിക്കുന്നില്‍ സുരേഷ് ടി സിദ്ദിഖ് എന്നിവരായിരിക്കും മറ്റ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. കൊടിക്കുന്നിലിനെ നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ടി സിദ്ദിഖിനെ രാഹുല്‍ ഗാന്ധിയുടെ കൂടി താല്‍പര്യം പരിഗണിച്ചായിരിക്കും വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നത്.

pic6

കോണ്‍ഗ്രസിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം യുവനിരയെ കൊണ്ടുവരാനുള്ള നീക്കമാണ് രാഹുല്‍ നടത്തുന്നത്. അഞ്ച് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഒരുപക്ഷേ ഉണ്ടാവാനുള്ള സാധ്യതയും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ തള്ളുന്നില്ല. അങ്ങനെയെങ്കില്‍ പിസി വിഷ്ണുനാഥാകും അതിലൊരാള്‍. റോജി എം ജോണ്‍, ഹൈബി ഈഡന്‍ എന്നിവരിലൊരാളെയും തിരഞ്ഞെടുത്തേക്കും. അതേസമയം യുഡിഎഫ് കണ്‍വീനറായി ബെന്നി ബെഹനാനെ തിരിച്ചുകൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്.

pic7

രാഹുല്‍ ഗാന്ധിയുമായോ ഇല്ലെങ്കില്‍ ഗാന്ധി കുടുംബവുമായോ അടുപ്പമുള്ളവരാണ് എല്ലാ സ്ഥാനങ്ങളിലേക്കും വരാന്‍ പോകുന്നത്. ഗ്രൂപ്പുകള്‍ക്ക് പകരം യുവാക്കളെ കൂടുതലായി ഉള്‍പ്പെടുത്തുന്ന രീതിയാണ് രാഹുല്‍ സ്വീകരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തലമുറ മാറ്റമെന്ന് ഉറക്കെ കൂടുതലായി പറഞ്ഞത് യുവ നേതാക്കളാണ്. ഇത് രാഹുലിന്റെ കൂടി മനസ്സിലിരിപ്പ് കണ്ടിട്ടാണ്. ആ നിര്‍ദേശങ്ങളാണ് രാഹുല്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

  English summary
  ak antony support k sudhakaran to kpcc president post, congress's changes have rahul touch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X