ചെറിയാനെ സ്വാഗതം ചെയ്ത് നേതാക്കൾ; കാത്തുവെച്ചത് രാജ്യസഭ സീറ്റോ? എകെ ആന്റണിയുടെ പ്രതികരണം
തിരുവനന്തപുരം; ചെറിയാൻ ഫിലിപ്പ് ഇടതബന്ധം അവസാനിപ്പിച്ച് ഒടുവിൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ന് വിളിച്ച് ചേർന്ന വാർത്താ സമ്മേളനത്തിയായിരുന്നു ഇടതുബന്ധം അവസാനിപ്പിക്കുകയാണെന്നും തന്റെ തറവാട്ടിലേക്ക് തന്നെ മടങ്ങുകയാണെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയത്. മുതിർന്ന നേതാവും രാഷ്ട്രീയ ഗുരുവുമായിരുന്ന എകെ ആന്റണിയെ വീട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ
അതേസമയം ചെറിയാന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചെറിയാന്റെ മടക്കം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് എകെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെറായൻ പാർട്ടി വിട്ട് പോയത് തന്നെ സംബന്ധിച്ച് വലിയ ഷോക്കായിരുന്നു. ആദ്യ പിണക്കം ഉണ്ടായിരുന്നുവെങ്കിലും രണ്ടു മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ വ്യക്തി ബന്ധം പഴയ നിലയിലായി. അദ്ദേഹം തിരിച്ച് പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്,എകെ ആന്റണി പറഞ്ഞു. 20 വര്‍ഷം വിട്ടുനിന്നുവെങ്കിലും കോണ്‍ഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാർട്ടിയിലും ചെറിയാൻ അംഗത്വമെടുത്തില്ല. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിട്ട് പോലും അദ്ദേഹം അംഗത്വം എടുത്തില്ല. കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകേണ്ട സാഹചര്യത്തില്‍ ചെറിയാന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു.

ചെറിയാന്റെ വരവിൽ കോൺഗ്രസിലെ എല്ലാ നേതാക്കളും സന്തോഷിക്കും, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ കോൺഗ്രസിൽ ആണ് ഉള്ളതെന്നും എകെ ആന്റണി പറഞ്ഞു. അതേസമയം കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപിന്റേതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.

കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സി.പി.എമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നു, വിഡി സതീശൻ പറഞ്ഞു.

ചെറിയാൻ അങ്കിളിന് സ്വാഗതം എന്നായിരുന്നു കെ എസ് ശബരീനാഥൻ പ്രതികരിച്ചത്. രാഷ്ട്രീയനിലപാട് തെറ്റായിപോയി എന്ന് തിരിച്ചറിഞ്ഞ് സ്വന്തം തറവാട്ടിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന പ്രവർത്തകരെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ശബരീനാഥൻ പറഞ്ഞു. മീശ ഇല്ലാത്തവൻ പോയാൽ,,താടി വച്ചവൻ വരും എന്നായിരുന്നു കെ പി സി സി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രൻ പ്രതികരിച്ചത്.

അതേസമയം കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാന് എന്ത് പദവിയായിരിക്കും പാർട്ടി നേതൃത്വം നൽകുകയെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് എകെ ആന്റണി മറുപടി നൽകിയത്. ചെറിയാൻ ഫിലിപ്പിന് എന്ത് പദവി നൽകണം എന്നത് സംബന്ധിച്ച് തിരുമാനം എടുക്കേണ്ടത് നേതൃത്വം. കെപിസിസി അധ്യക്ഷൻ ഇത് സംബന്ധിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും എ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

അധികാരങ്ങൾ മോഹിച്ചല്ല താൻ കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നായിരുന്നു ഇന്ന് വാർത്താ സമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയത്. കോൺഗ്രസിൽ അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു താൻ പാർട്ടി വിട്ടത്. ആ സ്ഥിതി പാർട്ടിയിൽ മാറി. ഇപ്പോൾ കോൺഗ്രസിൽ തന്റെ ആവശ്യം നടപ്പാക്കപ്പെട്ടിരിക്കുന്നു. അധികാര കുത്തക അവസാനിച്ചിരിക്കുന്നു. പാർലമെന്റ് രംഗത്തും സംഘടന രംഘത്തും സ്ഥിരം നേതാക്കൾ മാറി പുതിയ നേതാക്കൾ വരുന്നു, ഇത് പ്രതീക്ഷയാണെന്നും ചെറിയാൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications