വിവാദങ്ങളുടെ മുനയൊടിച്ച് സർക്കാർ.. ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങിൽ മോഹൻലാലിന് ക്ഷണമില്ല!
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ പിന്തുണച്ചും എതിര്‍ത്തും വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നുണ്ട്.
അതിനിടെ മോഹന്‍ലാലിനെതിരെ സര്‍ക്കാരിന് നല്‍കിയ ഹര്‍ജിയില്‍ ഒപ്പ് വെച്ചിട്ടില്ല എന്ന് പ്രകാശ് രാജ് അടക്കമുള്ളവര്‍ വെളിപ്പെടുത്തിയത് പുതിയ ട്വിസ്റ്റ് ആയിരിക്കുകയാണ്. വിവാദങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാരും രംഗത്ത് എത്തിയിരിക്കുന്നു.

107 പേര്‍ ഒപ്പിട്ട ഹര്‍ജി
മുഖ്യമന്ത്രിക്കും അവാര്‍ഡ് ജേതാക്കള്‍ക്കും മുകളില്‍ മുഖ്യാതിഥിയായി മറ്റൊരാളെ ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് കാട്ടിയാണ് 107 പേര്‍ ഒപ്പിട്ട ഹര്‍ജി സര്‍ക്കാരിന് നല്‍കിയത്. ഈ ഹര്‍ജിയില്‍ എവിടെയും പ്രതിഷേധക്കാര്‍ മോഹന്‍ലാലിന്റെ പേര് പറയുന്നില്ല. അതേസമയം ഇത്തരമൊരു കീഴ് വഴക്കം നല്ലതല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്.

പ്രതികരണവുമായി ലാൽ
എന്നാല്‍ മോഹന്‍ലാലിനെ ഉന്നമിട്ട് കൊണ്ടുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. വിവാദം ചൂടുപിടിച്ചതോടെ മോഹന്‍ലാല്‍ തന്നെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നു. തന്നെ സര്‍ക്കാര്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നുമാണ് മോഹന്‍ലാല്‍ നടത്തിയ പ്രതികരണം.

വിശദീകരിച്ച് മന്ത്രി
മാത്രമല്ല സര്‍ക്കാര്‍ തന്നെ ക്ഷണിച്ചാലും പോകണോ വേണ്ടയോ എന്നത് താനാണ് തീരുമാനിക്കേണ്ടതെന്നും ലാല്‍ പ്രതികരിച്ചു. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ പല ചടങ്ങുകള്‍ക്കും മുന്‍പും പോയിട്ടുണ്ട് എന്നും ലാല്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചലച്ചിത്ര പുരസ്‌ക്കാര വിതരണവുമായി ബന്ധപ്പെട്ട ഈ പുതിയ വിവാദത്തില്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ല
ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ല എന്നാണ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവാദം എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കമലും നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

സർക്കാർ തീരുമാനിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നല്‍കുന്നത് സര്‍ക്കാരാണ് എന്നിരിക്കേ ആ പരിപാടിയുടെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും സര്‍ക്കാരാണ്. അതിഥികളായി ആരെയൊക്കെ പങ്കെടുപ്പിക്കണമെന്നതും സര്‍ക്കാര്‍ തീരുമാനമാണെന്നും കമല്‍ വ്യക്തമാക്കി. ആര് മുഖ്യാതിഥി ആകണമെന്നത് തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാദമിയല്ല.

അറിയിപ്പ് ലഭിച്ചിട്ടില്ല
സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുക എന്നതാണ് അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തം. സാധരണ മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യുകയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ചടങ്ങില്‍ അധ്യക്ഷനാവുകയുമാണ് ചെയ്യാറുള്ളത്. മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നു എന്നൊരു ഒദ്യോഗിക അറിയിപ്പ് ഇതുവരേയും ലഭിച്ചില്ലെന്നും കമല്‍ പറഞ്ഞു.

ചിലരുടെ രാഷ്ട്രീയ താല്‍പര്യം
മോഹന്‍ലാലിന് എതിരായ നീക്കത്തിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണ് എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗം നടക്കുമ്പോള്‍ മന്ത്രി എകെ ബാലനാണ് മോഹന്‍ലാലിനെ അതിഥിയായി ക്ഷണിക്കുന്ന കാര്യം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രതിഷേധം നടക്കുന്നത്. ജനറല്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയത്. താനതില്‍ ഒപ്പിട്ടില്ലെന്നും കമല്‍ പറയുന്നു.
Recommended Video


പ്രതിഷേധം അറിയിക്കും
കഴിഞ്ഞ തവണ പുരസ്‌കാര വിതരണം വലിയ താരനിരയുടെ സാന്നിധ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണയും അത്തരത്തില്‍ വേണമെന്നാണ് മന്ത്രി ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനോട് ഒരു വിഭാഗത്തിന് യോജിപ്പില്ല. അവാര്‍ഡ് ജേതാക്കളെ പങ്കെടുപ്പിക്കുന്ന ലളിതമായ ചടങ്ങ് മതിയെന്നാണ് വ്യക്തിപരമായുള്ള അഭിപ്രായം. പ്രതിഷേധം വേണ്ടപ്പെട്ടവരെ അറിയിച്ച് മുന്നോട്ട് പോകുമെന്നും കമല്‍ വ്യക്തമാക്കി.












Click it and Unblock the Notifications