Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രണ്ണന്‍ കോളജിലെ തല്ല്; പിണറായിയും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടില്ലെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പിണറായി വിജയനെ കോളജ് കാലത്ത് തല്ലിയെന്ന് കെ സുധാകരന്‍. കെ സുധാകരന്റെ മോഹം മാത്രമാണത് എന്ന് പിണറായി വിജയന്‍. സുധാരന്റെ വെളിപ്പെടുത്തലിന് പിണറായി വിജയന്‍ ഇന്ന് കണക്കു പറഞ്ഞു മറുപടി കൊടുത്തു. സുധാകരന്‍ പിന്നോട്ടില്ല. അദ്ദേഹം ശക്തമായ മറുപടികളുമായി ശനിയാഴ്ച മാധ്യമങ്ങളെ കാണും.

കോളജ് പഠന കാലത്തെ കഥകള്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വിവരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചകള്‍ പൂര്‍ണമായും മാറുകയാണ്. ഈ ചര്‍ച്ചാ മാറ്റം ബിജെപി സംശയത്തോടെ കാണുന്നു. മൂട്ടില്‍ മരം കൊള്ള വിവാദം വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സുധാകരന്‍-പിണറായി വാക് പോരില്‍ അന്നത്തെ സംഭവങ്ങളുടെ ഭാഗമായ എകെ ബാലന്‍ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍...

a

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം തുടക്കം മാത്രമാണ്. പാര്‍ട്ടിക്കെതിരെ പറയുന്നത് ഒരു പരിധി വിട്ടാല്‍ ശക്തമായ മറുപടി നല്‍കും. സുധാകരന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നു. ഇടതുപക്ഷത്തോടു കടുത്ത എതിര്‍പ്പാണ് സുധാകരന്. പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടില്ല. പിണറായി പോയതിന് ശേഷമാണ് സുധാരന്‍ ബ്രണ്ണന്‍ കോളജില്‍ വന്നത്. സുധാകരന്‍ പോയി രണ്ടു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ വന്നത്. ഞാന്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ ഇയാള്‍ ബിഎക്കാരനാണ്. കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു കോളജ്. ഒരു സമരവും വിജയിപ്പിക്കില്ല. സമരവുമായി വന്നാല്‍ അവരെ തല്ലും. ഇതിനെ ചെറുത്തത് കെഎസ്എഫ് ആണ്. 1969ല്‍ ഇംഗ്ലീഷ് ലക്ചര്‍ ക്ലസെടുക്കുമ്പോള്‍ ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാന്‍ പോയി. ബഹിഷ്‌കരണം കെഎസ്‌യുക്കാര്‍ തടഞ്ഞു. പിണറായി വിജയനാണ് കെഎസ്എഫ് സെക്രട്ടറി. സംസ്ഥാനതലത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ്. ഞാനും സുധാകരനും തമ്മില്‍ ബഹളമായി. ഇതുകേട്ടാണ് അന്ന് പിണറായി വിജയന്‍ കോളജിലെത്തിയത്. അന്ന് തല്ലിന്റെ ഘട്ടം അങ്ങനെ ഒഴിവായി. ഇക്കാര്യമാണ് പിണറായി സൂചിപ്പിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+