കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുക്ക് മുറുകുന്നു...ചാനല്‍ മേധാവിയടക്കം ഏഴു പേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി!!

രണ്ടു തവണ ഹാജരാവാന്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്കു കാരണമായ അശ്ലീല ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മംഗളം ചാനലിലെ ഏഴു പേര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. സിഇഒ അജിത്ത് കുമാര്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട ഏഴു പേരാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മന്ത്രിയെ കുടുക്കിയ സ്ത്രീയെന്നു കരുതപ്പെടുന്ന ചാനലിലെ ജീവനക്കാരിയും ഇവര്‍ക്കൊപ്പമുണ്ടെന്നാണ് സൂചന.

നോട്ടീസ് അയച്ചു

രണ്ടു തവണ ഹാജരവാണമെന്നാവശ്യപ്പെട്ടു പ്രതികള്‍ക്കു ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അവര്‍ ഇതിനു തയ്യാറായിരുന്നില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും പോലീസ് സംഘം മംഗളം ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ചത്തേക്കു മാറ്റി

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

മൂന്നു പ്രതികള്‍ കൂടി

കേസില്‍ മൂന്നു പ്രതികള്‍ കൂടി ഇനി ഹാജരാവാനുണ്ട്. അന്വേഷണസംഘം ഇന്നു സാക്ഷികളില്‍ നിന്നു മൊഴി രേഖപ്പെടുത്തും. വിവാദത്തിനു ശേഷം മംഗളം ടെലിവിഷനില്‍ നിന്നു രാജിവച്ച റിപ്പോര്‍ട്ടര്‍മാര്‍ അടക്കമുള്ളവരോടു ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എഡിറ്റ് ചെയ്തത്

വിവാദ ഫോണ്‍ വിളി എഡിറ്റ് ചെയ്തിരിക്കുന്നത് ചാനലിന്റെ ഓഫീസില്‍ നിന്നല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടമുന്‍പ് ഈ ഓഡിയോ ക്ലിപ്പ് പെന്‍ ഡ്രൈവിലാക്കി ഓഫീസിലെത്തിക്കുകയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

പരിശോധിക്കും

തിങ്കളാഴ്ച ചാനലിന്റെ ഓഫീസില്‍ നിന്നും സീല്‍ ചെയ്‌തെടുത്ത കംപ്യൂട്ടറുകളും മറ്റു രേഖകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും.

മോഷണം പോയി

കാറില്‍ സൂക്ഷിച്ചിരുന്ന തന്റെ ലാപ്‌ടോപ്പും ഫോണും തിങ്കളാഴ്ച രാത്രിയില്‍ മോഷണം പോയെന്നു കാണിച്ച് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശാസ്തമംഗലത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിപ്പോഴാണ് മോഷണം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ഡിജിപി പറഞ്ഞത്

കേസില്‍ പ്രതികളുടെ അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് നേരത്തേ ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

English summary
Seven convicts appeared before crime branch in saseendran case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X