Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെന്റര്‍ ആക്രമണ കേസ്; സലീം കുമാര്‍ പ്രതിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമിച്ച കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതോടെ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ് എന്നാണ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലും പ്രതികളെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല. പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാതെ വന്നതോടെ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.

1

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാന്‍ വേണ്ടി നടത്തിയ നാടകമാണ് എ കെ ജി സെന്റര്‍ ആക്രമണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴിതാ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നതോടെ സര്‍ക്കാരിനെയും പൊലീസിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

2

ഇത് ആദ്യമേ പ്രതീക്ഷിച്ച കാര്യമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇപി ജയരാജന്റെ അന്നത്തെ ദിവസത്തെ അമിതാഭിനയം. ശ്രീമതി ടീച്ചറുടെ അതിഭാവുകത്വമൊക്കെ കണ്ടപ്പോള്‍ തന്നെ നമുക്ക് ആരാണ് പ്രതികള്‍ എന്നുള്ളതൊക്കെ ബോധ്യപ്പെട്ടതാണ്. നമ്മുടെ കയ്യില്‍ തെളിവുണ്ടോ എന്ന ചോദിക്കുമ്പോള്‍, ഇല്ലാത്തത് കൊണ്ടാണ് അതിനെ പറ്റി സംസാരിക്കാത്തതെന്ന് രാഹുല്‍ പറഞ്ഞു.

3

ഒരു കാര്യം ഉറപ്പാണ്, ഏഴ് പൊലീസ് സ്റ്റേഷന്‍, അഞ്ച് ട്രാഫിക് സ്റ്റേഷന്‍, അഞ്ച് പൊലീസ് എയ്ഡ് പോസ്റ്റ്, കൂടാതെ സി സി ടി ക്യാമറകള്‍, ഇതിന്റെയൊക്കെ നടുവില്‍ നില്‍ക്കുന്ന എ കെ ജി സെന്ററിന് നേരെ ഇത്തരം ഒരു ആക്രമണം ഉണ്ടാകുമ്പോള്‍, അതിലെ പ്രതികള്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലേതാണെങ്കില്‍ പിടിക്കാനുള്ള സാഹചര്യമുണ്ട്- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

4

സാങ്കേതിക വിദ്യയൊക്കെ വളരെ പുരോഗമിച്ച ഒരു കാലഘട്ടമാണ്. അവര്‍ കണ്ടുപിടിക്കുന്നില്ല എന്ന് വച്ചാല്‍, പ്രതികള്‍ ആരാണെന്ന് നമുക്ക് അനുമാനിക്കാവുന്നതേ ഉള്ളൂ. ഇ പി ജയരാജന്‍ തന്നെ അതിന്റെ ക്ലു പറഞ്ഞു കഴിഞ്ഞു. സുകുമാരക്കുറിപ്പിനെ കണ്ടുപിടിച്ചില്ലല്ലോ എന്ന് പറയുമ്പോള്‍, ഇ പി ജയരാജന്‍ പറയുന്ന അനവധി മണ്ടത്തരങ്ങളായി അതിനെ തള്ളിക്കളയേണ്ട. അതിനകത്ത് ഒരു പൊളിറ്റിക്‌സുണ്ട്- ജയരാജന്‍ പറഞ്ഞു.

5

സുകുമാരക്കുറുപ്പ്, അദ്ദേഹമാണെന്ന തോന്നലുണ്ടാക്കി, മറ്റൊരാളെ ചുട്ടുകൊലപ്പെടുത്തി നാടുവിട്ടയാളാണ്. ജയരാജന്‍ പറയുന്നത്, ജയരാജക്കുറുപ്പാണ് ഇതിന് പിന്നില്‍ എന്നാണ്, അദ്ദേഹം പറയാതെ പറയുന്നത്. അല്ലാതൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഇതിലെ പ്രതികളെ പിടിച്ചേനെയെന്ന് രാഹുല്‍ പറഞ്ഞു.

6

കോണ്‍ഗ്രസുകാരാണ് എ കെ ജി സെന്റര്‍ അടിച്ചുതകര്‍ത്തെന്ന് ആരോപിച്ച് ഏകദേശം 33 ഓളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയാണ് അതിക്രമം അഴിച്ചുവിട്ടത്. രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും അടക്കമുള്ള സ്തൂപങ്ങള്‍ ഇവര്‍ തകര്‍ക്കുകയും ചെയ്തു. നാട്ടില്‍ ക്രമസമാധാനനില ആകെ തകര്‍ത്തു. ഇതിനകത്ത് ആരോട് സമാധാനം പറയും0 രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

7

കേസില്‍ ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ കരുത് ഋതിക് റോഷനായിരിക്കും ഇവരുടെ പ്രതിയെന്ന്, കാരണം ഋതിക് റോഷനാണല്ലോ ഡിയോയുടെ പരസ്യത്തില്‍ അഭിനയിച്ചത്. പിന്നീടാണ് ഇവര്‍ പറഞ്ഞത്, പടക്കകട കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന്.

8

അപ്പോള്‍ ഞാന്‍ കരുതി, സലീം കുമാര്‍ പ്രതിയാകുമോ എന്ന്. കാരണം പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ സലീം കുമാര്‍ ഒരു പടക്കക്കടയ്ക്ക് തീയിടുന്നുണ്ട്. മാത്രമല്ല അദ്ദേഹം ഒരു കോണ്‍ഗ്രസുകാരന്‍ കൂടിയാണ്. വളരെ വിചിത്രമായ രീതിയില്‍ അന്വേഷണത്തെ വഴിതിരിച്ചുവിടുമ്പോള്‍ തന്നെ മനസിലാകും ഇതിനകത്ത് ആരാണ് പ്രതികളെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+