കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം; സ്‌ഫോടകവസ്തുവുണ്ടാക്കിയത് ജൂണ്‍ 23 ന് ശേഷം, തുമ്പായത് കേരള കൗമുദി പത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു നിര്‍മിച്ചത് ജൂണ്‍ 23 ന് ശേഷമെന്ന് കണ്ടെത്തല്‍. കേസ് ആദ്യം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. ജൂണ്‍ 23 ലെ കേരള കൗമുദി പത്രം ഉപയോഗിച്ചാണ് സ്ഫോടക വസ്തു നിര്‍മിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

ഇതോടെ മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ട പത്ര വിതരണക്കാര്‍ ഉണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു. കൂടാതെ കേരള കൗമുദി ലഭിക്കുന്ന സമീപത്തെ കോളജുകള്‍, ക്ലബുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും അന്വേഷണസംഘം അരിച്ച് പെറുക്കിയിരുന്നു. എന്നാല്‍ കേസിന് സഹായകമാകുന്ന യാതൊരു തുമ്പും കിട്ടിയില്ല.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

1

ജൂണ്‍ 30 നാണ് എ കെ ജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. രാത്രി 11.45 ഓടെയായിരുന്നു ആക്രമണം. എ കെ ജി സെന്ററിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ടൂ വീലറില്‍ എത്തിയ അക്രമി സ്‌ഫോടക വസ്തു എറിയുന്നത് വ്യക്തമായിരുന്നു. എ കെ ജി സെന്ററിന്റെ പരിസര പ്രദേശങ്ങളിലെ 50 ഓളം സി സി ടി വികളും പൊലീസ് പരിശോധിച്ചു.

2

ഇതില്‍ നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയത് എന്ന് വ്യക്തമായി. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ നിന്നും അക്രമി എത്തിയ വാഹനത്തിന്റെ നമ്പര്‍ ലഭിച്ചില്ല. അക്രമി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ കിടക്കപ്പൊറുതി ഇല്ലാതായത് ജില്ലയിലെ ഡിയോ സ്‌കൂട്ടര്‍ ഉടമകള്‍ക്കായിരുന്നു.

3

പരിസരപ്രദേശത്തെ 350 ഓളം ഡിയോ സ്‌കൂട്ടര്‍ ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതിനിടെ ഒരു ഡിയോ സ്‌കൂട്ടര്‍ ഉടമയെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചപ്പോള്‍ പിന്നാലെ മജിസ്ട്രേറ്റ് വിൡ് തന്റെ ഭര്‍ത്താവിനോട് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞതെന്തിനെന്ന് ചോദിച്ചു എന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

4

അതേസമയം പ്രതി സഞ്ചരിച്ച ഡിയോ സ്‌കൂട്ടറിനെ കൂടാതെ മറ്റൊരു വാഹനത്തിന്റെ സാന്നിധ്യമാണ് അന്വേഷണ സംഘത്തിന് ലഭിച്ച മറ്റൊരു പ്രധാനപ്പെട്ട വിവരം. അക്രമി സഞ്ചരിച്ചതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍ പൈലറ്റ് പോകുന്നതിന്റെ ദൃശ്യങ്ങളാണ് സി സി ടി വി പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ചൈനീസ് ഭീഷണിക്ക് പുല്ലുവില? നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്ചൈനീസ് ഭീഷണിക്ക് പുല്ലുവില? നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

5

എന്നാല്‍ ഈ വാഹനത്തിന്റെ നമ്പറും കണ്ടെത്താനായിട്ടില്ല. 25 വയസില്‍ താഴെയുള്ള സ്ഫോടക വസ്തു കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ഒരാള്‍ എന്ന് മാത്രമാണ് നിലവില്‍ പൊലീസിന് ലഭിച്ചിട്ടുള്ള പ്രധാനപ്പെട്ട വിവരം. അതിനിടെ അക്രമത്തെ സംബന്ധിച്ച് പൊലീസിന് ആകെ ലഭിച്ച നിര്‍ണായക മൊഴി ചെങ്കല്‍ചൂള സ്വദേശി വിജയ് എന്ന യുവാവിന്റേതാണ്.

6

സ്ഫോടകവസ്തു എറിഞ്ഞ് സ്‌കൂട്ടറില്‍ വേഗത്തില്‍ പോകുന്നയാളെ കണ്ടു എന്നാണ് വിജയ് നല്‍കിയ മൊഴി. തട്ടുകടയിലെക്ക് വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം കണ്ടതെന്നും വിജയ് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കപ്പെട്ട് പൊലീസ് ആദ്യം പിടികൂടിയ ആളായിരുന്നു ഇയാള്‍. എന്നാല്‍ അന്നൊന്നും ഇയാള്‍ ഇത്തരമൊരു മൊഴി നല്‍കിയിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞിട്ടാണ് ആദ്യം ഇക്കാര്യം പറയാതിരുന്നത് എന്നാണ് വിജയിയുടെ വിശദീകരണം.

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കിട്ടി; ജില്ലയില്‍ പലയിടത്തും വെള്ളം കയറി, വന്‍ നാശനഷ്ടംകോട്ടയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കിട്ടി; ജില്ലയില്‍ പലയിടത്തും വെള്ളം കയറി, വന്‍ നാശനഷ്ടം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
AKG Center Attack; explosives were made after June 23 crucial findings by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X