Get Updates
Get notified of breaking news, exclusive insights, and must-see stories!

‘രാഹുൽ തിരുവനന്തപുരത്ത് എത്തി, ദാ കെടക്കുന്നു പ്രതി, ഇങ്ങനെ പേടിച്ചാലോ’; പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: എ കെ ജി സെന്‍റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ സി പി എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധി തിരുവന്തപുരത്ത് പ്രവേശിച്ചപ്പോൾ തന്നെ ഇങ്ങനെ പേടിച്ചാലോയെന്നായിരുന്നു ടി സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറാകട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

vd-1662804555.

'മാസങ്ങൾക്ക്‌ മുമ്പ്‌ രാഹുൽ ഗാന്ധി വയനാട്ടിൽ വന്നപ്പോൾ എ കെ ജി സെന്ററിനു പടക്കമെറിയുന്നു, "ആളെ കിട്ടില്ല, സുകുമാര കുറുപ്പ്‌ കേസിനു സമാനമെന്ന് ഇ പി ജയരാജൻ."ഭാരത്‌ ജോഡോ യാത്ര തിരുവനന്തപുരത്ത്‌ പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി..!!
ഇങ്ങനെയങ്ങ്‌ പേടിച്ചാലോ..!!', ടി സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരായാലും പ്രതിപക്ഷവുമായി ബന്ധമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ട് ഇപ്പോൾ ആരുടെയെങ്കിലും തലയിൽ കേസ് കെട്ടിവെക്കാനുള്ള ശ്രമമാണ്. എന്തായാലും പ്രതികൾ ആരാണെന്ന് പോലീസ് പറയട്ടെ. അതിന് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാം, വി ഡി സതീശൻ പറഞ്ഞു.

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ കഴക്കൂട്ടം മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായപ്പോഴും ഈ യൂത്ത് കോണ്‍ഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാൽ തെളിവില്ലാത്ത സാഹചര്യത്തിൽ ഇയാളെ പ്രതിയാക്കുന്നില്ലെന്നുമാണ് പോലീസ് പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവത്തിൽ സുധാകരനും സതീശനും ഗൂഢാലോചനയിൽ പങ്കാളുകളാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഒരു ഭാഗത്ത് നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളോട് ഡി വൈ എഫ് ഐക്ക് എതിർപ്പില്ല. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയിട്ടും കൂടുതൽ പ്രകോപനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+