പാലക്കാട്: വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തില്‍ സിപിഎം പ്രതിഷേധം അതിരുകടക്കുന്നു. സാധാരണ പ്രതിഷേധങ്ങളില്‍ നിന്നും വ്യത്യസ്തമായി അക്രമവും ഭീഷണിയുമായി സിപിഎം നേതാക്കള്‍തന്നെ രംഗത്തെത്തിയതോടെ ഇത് തിരിച്ചടിയാക്കാന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ബല്‍റാമിന്റെ പരാമര്‍ശത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സഹായിക്കുന്നതാണ് ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധം. നേതാക്കളെക്കുറിച്ചു മിണ്ടിയാല്‍ വി.ടി. ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്റെ പരാമര്‍ശം കൂടുതല്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്. സംഘപരിവാര്‍ മാതൃകയിലുള്ള ഭീഷണിയാണ് ഇതെന്നാണ് വിമര്‍ശനം.
തമിഴ്നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലയ്ക്ക് പങ്ക്! രഹസ്യ കത്ത് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്
എകെജിക്കെതിരെ ബല്‍റാം നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തൃത്താല എംഎല്‍എ ഓഫിസിലേക്കു സിപിഎം നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെയാണ് ചന്ദ്രന് വിവാദ പരാമര്‍ശനം നടത്തിയത്. മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റുമെന്ന രീതിയില്‍ അടുത്തിടെ ഒരു ബിജെപി നേതാവ് നടത്തിയ പ്രസംഗത്തിന് സമാനമാണ് ചന്ദ്രന്റെ പ്രസംഗവും.
അതേസമയം, ഇപ്പോള്‍ ബല്‍റാമിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധം എംഎല്‍എയ്ക്ക് ജനപിന്തുണ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. സിപിഎം സമാധാനത്തിന്റെ മാര്‍ഗത്തില്‍ പ്രതിഷേധം നടത്തിയിരുന്നെങ്കില്‍ അത് ബല്‍റാമിനെ ബാധിക്കുമായിരുന്നു. ഇപ്പോഴത്തെ പ്രതിഷേധം ബല്‍റാമിന് കോണ്ഗ്രസിനകത്തുനിന്നുള്ള പിന്തുണയ്ക്കും ഇടയാക്കിയിട്ടുണ്ട്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!