Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും'

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും അധികം വ്യക്തിഅധിക്ഷേപം നേരിടുന്നത് താനായിരിക്കും എന്ന് തൃക്കാക്കരയിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. ജീവിതത്തില്‍ പൊരുതി വന്നവനാണ് താനെന്നും അങ്ങനെ ഉള്ള ഒരാളുടെ കഷ്ടപ്പാടിനെയാണ് അതിന്റെ പേരില്‍ പരിഹസിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ 20/20 യില്‍ ചേര്‍ന്നത് മുതല്‍ ഈ നിമിഷം വരെ കേരളത്തില്‍ 140 നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ഏതാണ്ട് 600 ന് മുകളില്‍ സ്ഥാനര്‍ഥികള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആക്ഷേപം കേള്‍ക്കുന്ന ഒരാള്‍ ഞാന്‍ ആയിരിക്കും. എന്താണ് കാരണം. ആരെയെങ്കിലും ചതിച്ചതിന്റെ പേരിലാണോ..? മറ്റൊരുവന്റെ അധ്വാനം പിടിച്ചു പറിച്ചു സമ്പാദിചതിന്റെ പേരിലാണോ..? കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിച്ച് നടന്നതിന്റെ പേരിലാണോ..? ക്രിമിനല്‍ ആയതിന്റെ പേരിലാണോ..?

Akhil Marar

അല്ല ഒന്നുമില്ലായ്മയില്‍ നിന്ന് രക്ഷപ്പെട്ടു വന്നു എന്ന ഒരു കാരണം. രണ്ട്, സ്വതന്ത്രനില്‍ നിന്നും സ്വതന്ത്രകാഴ്ചപ്പാട് ഉള്ള 20/20 എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു ആ പാര്‍ട്ടി NDA മുന്നണിയില്‍ ആണ് എന്നതും മറ്റൊരു കാരണം. ഒരു സ്വാതന്ത്ര പൗരന്‍ ആരുടെയും പക്ഷമാകാതെ സത്യത്തിനൊപ്പം നിന്നു. കഴിഞ്ഞ 3 വര്‍ഷമായി എന്നെ സംഘി മാരാര്‍ എന്ന് വിളിച്ചവര്‍ ഇപ്പോള്‍ പറയുന്നു ഞാന്‍ കോണ്‍ഗ്രസ്സ് ആയിരുന്നു എന്ന്.

നാളിതുവരെ മുസ്ലിം സമൂഹത്തെ വരികള്‍ കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഞാന്‍ മോശം പറഞ്ഞിട്ടില്ല. നാളെയോട്ട് പറയുകയുമില്ല. മതം തലച്ചോറില്‍ ആഴത്തില്‍ വ്യാപിച്ച ഒരു കൂട്ടം പേരുടെ ബിജെപിയോടുള്ള വിരോധം എന്നോടുള്ള വിദ്വോഷം കൂട്ടുന്നത് മനസ്സിലാക്കാം എന്നാല്‍ എന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോരാടി ജയിച്ച ഒരുവന്റെ കഷ്ടപ്പാടിനെ അതിന്റെ പേരില്‍ പരിഹസിക്കുന്നത് കാണുമ്പോള്‍ എന്താണ് പറയുക.

നേര്‍ക്ക് നേരെ നിന്ന് ചോദ്യങ്ങള്‍ ചോദിക്കു. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും കേട്ടിട്ട് മറുപടി പറയു അടര്‍ത്തി എടുത്തു പ്രചരിപ്പിച്ചാല്‍ ഈശ്വരന്‍ ഇതൊക്കെ കാണും. കാരണം കേരളം എന്ന ബിഗ് ബോസ്സ് ഹൌസില്‍ ഞാന്‍ ചെയ്യുന്നതും നിങ്ങള്‍ ചെയ്യുന്നതും പുറത്തു നിന്ന് കാണുന്നത് ദൈവങ്ങള്‍ ആണല്ലോ അവര്‍ എനിക്ക് തന്നെ വോട്ട് ചെയ്യും. കാരണം അന്നും ഇന്നും ഞാന്‍ സത്യം വിട്ട് ഒന്നും ചെയ്തിട്ടില്ല..'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+