കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറ്റപ്പനെ പുറത്താക്കി അഖിലേഷ് ഷൈന്‍ ചെയ്യേണ്ട; അഖിലേഷ് യാദവിനും പുറത്ത് പോകാം...

മുലായം സിങ് യാദവ് വിളിച്ചു ചേര്‍ത്ത് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഴിലേഷ് യാദവിനെ പുറത്താക്കിയേക്കുമെന്ന് സുചന. മുലായം സിങ് യാദവ് വിളിച്ചു ചേര്‍ത്ത് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഖിലേഷ് യാദവും പിതൃസഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം പരിധിവിട്ട് പുറത്ത് വന്നതോടെയാണ് മുലായം സിങ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത്.

അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം യോഗം നടക്കുന്ന ലഖ്‌നൗവിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ അഖിലേഷ്, ശിവ്പാല്‍ യാദവ് പക്ഷക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബിഹാറില്‍ ബിജെപിക്കെതിരെ പരീക്ഷിച്ച മഹാസഖ്യ മാതൃക അഖിലേഷിനെതിരെ പ്രയോഗിക്കാന്‍ ശിവ്പാല്‍ യാദവ് നീക്കം തുടങ്ങിയെന്ന സൂചനകളുണ്ട്.

Akhilesh Yadav

മുലായം സിങ് യാദവ് മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് ശിവ്പാല്‍ യാദവ് ആവശ്യപ്പെടുന്നത്. അതിനിടെ അഖിലേഷ് യാദവ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സമാജ് വാദിപാര്‍ട്ടി പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

പരസ്പരം പുറത്താക്കി അഖിലേഷ് വിഭാഗവും മുലായം ചേരിയും പോരടിക്കുമ്പോള്‍ കുടുംബ കലഹം 25ാം വര്‍ഷത്തിലേക്ക് കടക്കുന്ന പാര്‍ട്ടിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് എസ്പിയില്‍ കുടുംബ കലഹം രൂക്ഷമാകുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്ന അമര്‍ സിങ് വീണ്ടും തിരിച്ചെത്തിയതും മുന്‍ ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരിയുടെ ഖൗമി ഏക്താ ദളിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള ശിവ്പാല്‍ യാദവിന്റെ തീരുമാനവുമാണ് കുടുംബ പോരിന് വഴിവെച്ചത്.

English summary
Akhilesh Yadav and Shivpal Yadav's supporters clash ahead of big Samajwadi party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X