കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയില്‍ കുടുങ്ങി കെസി; സിബി മുന്നോട്ട്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ആലപ്പുഴ: മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകകയാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട പാര്‍ട്ടി ജില്ലാ സെക്രട്ടറി സി ബി ചന്ദ്രമോഹനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രിയുടെ ഗ്ലാമറില്‍ കെസി വേണുഗോപാല്‍ എതിരാളിയും.

പാഴായ വാഗ്ദാനങ്ങളും സരിത വിഷയവും ആണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധങ്ങള്‍. ബൂത്ത് തലം മുതല്‍ എണ്ണയിട്ട യന്ത്രം പോലെ ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. പോസ്റ്റര്‍, ചുമരെഴുത്ത് പ്രചാരണങ്ങളില്‍ കെസി വേണുഗോപാലിനേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്.

chnadrababu

ഇടതുമുന്നണി ഇത്തവണ സോഷ്യല്‍ മീഡിയകളിലും സജീവമാണ്. സിബി ചന്ദ്രബാബുവിന്റെ പേരില്‍ ഫേസ്ബുക്ക് പേജ് തന്നെ ഉണ്ടാക്കിയാണ് പ്രചാരണം.

എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് കെസി വേണുഗോപാലിന്റെ പ്രചാരണത്തിലെ മുഖ്യ വിഷയം. പിന്നെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും. ആളുകളെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കലും റോഡ്‌ഷോയും ഒക്കെയായി വേണുഗോപാല്‍ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ പ്രചാരണ വാഹനത്തിനൊപ്പം പതിവ് ഖദര്‍ ധാരികള്‍ കുറവാണെന്ന പ്രത്യേകതയും ഉണ്ട്.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി വേണുഗോപാലനെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ സിപിഎം പരസ്യപ്രചാരണത്തില്‍ കാര്യമായി ഉപോഗിക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ വോട്ടര്‍മാര്‍ക്കിടയില്‍ വിഷയം ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നതില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. അതിനിടെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശവും, അതിന് സരിത നല്‍കിയ മറുപടിയും കെസി വേണുഗോപാലിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

English summary
Alappuzha election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X