'തീവ്രവാദം ഇങ്ങനെ മുതുകിൽ ചുമന്ന് നടക്കണോ?വർഗീയത തുപ്പിയത് യാദൃശ്ചികമെന്ന് കരുതാൻ വയ്യ'
കോഴിക്കോട്; ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ എ ന്‍എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി. ആ കൊച്ച് വായിൽ ഒതുങ്ങാത്ത വർഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാൻ വയ്യെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളുടെ മസ്തിഷ്കത്തിലേക്കു തീവ്രവാദ ചിന്ത അടിച്ചുകേറ്റാൻ ശ്രമിക്കുന്ന
സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണം. കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന
തീവ്രവാദികൾ ഭീരുക്കളാണ്. ഫാഷിസത്തെ പിടിച്ചു കെട്ടാൻ തീവ്രവാദം തോളിലേറ്റണമെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവരെക്കാൾ വിവരദോഷികൾ മറ്റാരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'തീവ്രവാദം ഇങ്ങനെ മുതുകിൽ ചുമന്ന് നടക്കണോ? ആലപ്പുഴയിൽ ആ കൊച്ച് വായിൽ ഒതുങ്ങാത്ത വർഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാൻ വയ്യ. പയ്യനെ എത്രത്തോളം വർഗ്ഗീയത കുടിപ്പിച്ചു കാണും, ഇങ്ങനെ ഓക്കാനിക്കാൻ. അതിലും വലിയ ഉഡായിപ്പുകളെല്ലാം യവന്മാർ പുറത്തെടുക്കും. എഴുതികൊടുക്കുന്ന മുദ്രാവാക്യവും പഠിപ്പിച്ചു ,പരിശീലിപ്പിക്കുന്ന മുദ്രാവാക്യവുമുണ്ടാകും.
ഒരു സമുദായത്തിനെ അളക്കാനുള്ള അളവുകോൽ ഇനി ഈ പയ്യനും അവനെ ചുമക്കുന്നവരുമായിരിക്കുമോ?. കുട്ടി വെറുതെ പറയില്ല. യൂ ട്യൂബിൽ അന്വേഷിച്ചാൽ ലബനോൻ ഹിസ്ബുല്ലയുടെ റാലി കാണാം. കുഞ്ഞുങ്ങൾ ചൂടൻ മുദ്രാവാക്യം വിളിച്ചു കൊടി വീശി ശ്രദ്ധാകേന്ദ്രമാകുന്നു.കോപ്പി അടിക്കുമ്പോൾ എല്ലാം വേണമല്ലോ.
പ്രകടനങ്ങളിൽ കുഞ്ഞുങ്ങളെ ചുമന്ന് ആവേശം കൊള്ളിക്കുന്നത് പുതുമയൊന്നുമല്ല.ഇത്ര കഷ്ടപ്പെട്ട് തന്നെ പച്ച വർഗീയത പറയണോ? വല്ലാതെ നാവ് കഴപ്പുണ്ടെങ്കിൽ എന്തിനാ ഈ കുഞ്ഞിനെ കൊണ്ട് പാപഭാരം എടുപ്പിക്കുന്നത്. കേരളത്തിലെ
മുസ്‍ലിംകളാണ് ഇജ്ജാതി മുദ്രാവാക്യങ്ങളെ ആദ്യം ഭയപ്പെടേണ്ടത്. നമ്മുടെ മക്കളുടെ മസ്തിഷ്കത്തിലേക്കു തീവ്രവാദചിന്ത അടിച്ചുകേറ്റാൻ ശ്രമിക്കുന്ന
സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണം. കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന
തീവ്രവാദികൾ ഭീരുക്കളാണ്. തെക്കൻ ജില്ലകളിലെ മഹല്ല് ജമാഅത്തുകളിൽ നുഴഞ്ഞു കയറി
പൊതുസ്വീകാര്യത നേടി "ഫ്രണ്ടിനെ" വാഴ്ത്തുന്ന "ഖാസിമിമാരെ" തിരിച്ചറിയാൻ ഇനിയും സാധിക്കുന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ തോളിൽ നിന്നും മരം കയറി ഇമ്മാതിരി വർഗ്ഗീയത ഇനിയും നീട്ടി തുപ്പും.
മുസ്‍ലിം ന്യുന പക്ഷം നേരിടുന്ന പ്രശ്നങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞു ,പയ്യെ തീവ്രവാദം പച്ചക്ക് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ധീരന്മാരായി വാഴ്ത്തുകയും വിവേകത്തോടെ ജീവിക്കുന്ന മുസ്‌ലിംകളെയും പോഴൻമാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലാനമാരെ സമുദായം തിരിച്ചറിയണം. ഇന്ത്യയിലെ മുസ്‌ലിംകളുടെ സ്വാസ്ഥ്യം കെടുത്തുന്ന, അവരെ നാശത്തിലേക്ക് തള്ളുന്ന മിലിറ്റന്റു ഗ്രൂപ്പുകളെ നിലക്ക് നിർത്താൻ വിവേകമതികൾ ഒന്നിച്ചു നിന്നാൽ മാത്രം മതി.ഫാഷിസത്തെ പിടിച്ചു കെട്ടാൻ തീവ്രവാദം തോളിലേറ്റണമെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവരെക്കാൾ വിവരദോഷികൾ മറ്റാരാണ്.
മുഖ്യമന്ത്രി മുതല്‍ ജയരാജന്‍ വരെയുള്ളവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്; വിമർശിച്ച് കെ മുരളീധരൻ
തീവ്രവാദത്തെ മുസ്ലിങ്ങളുടെ മുതുകിൽ കയറ്റിവെക്കാൻ കാത്തിരിക്കുന്നവർക്കു
വലിയ പ്രോത്സാഹനമാണ് തോളിൽ കയറി ഈ കുട്ടി തുപ്പിയ വർഗ്ഗീയഭീഷണി. കുഞ്ഞുങ്ങളെ തോളിലേറ്റി നാടിന്റെ സമാധാനം കളഞ്ഞ സിറിയക്കാരും യമനികളും ലബനോനികളും ഇറാഖികളും ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും
സമാധാനമില്ലായ്മയും ഇന്ത്യയിലെ മുസ്ലിങ്ങൾ കണ്ണുതുറന്നു കാണുക. തീവ്രവാദികളെ തോളിൽ കയറ്റുന്നവർ ഖേദിക്കേണ്ടി വരും', പോസ്റ്റിൽ അബ്ദുല്‍ മജീദ് സ്വലാഹി കുറിച്ചു.
അതിനിടെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രെണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ മറയാക്കി വിദ്വേഷ മുദ്രാവാക്യം പ്രചരിപ്പിച്ചവരും കേസില്‍ പ്രതികളാകുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ