ആലപ്പുഴ കൊലപാതകങ്ങള്‍; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, ഞെട്ടിപ്പിക്കുന്നതെന്ന് വിഡി സതീശന്‍
തിരുവനന്തപുരം/ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാന്‍ ആണ് ആദ്യം കൊല്ലപ്പെട്ടത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. കൊലപാതകങ്ങളെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു. രണ്ട് കൊലപാതകങ്ങളും ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, അക്രമങ്ങളെ അടിച്ചമര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും പറഞ്ഞു.
എസ്ഡിപിഐ നേതാവ് കെഎസ് ഷാന് നേരെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രണം. കാറിലെത്തിയ അക്രമികള്‍ ബൈക്കിലിടിക്കുകയായിരുന്നു. വീണ ഷാനിനെ വെട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഷാനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികില്‍സയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മരിച്ചു. ഇന്നലെ രാത്രി തന്നെ സംസ്ഥാനത്തുടനീളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി
ഇന്ന് രാവിലെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെതിരെ ആക്രമണമുണ്ടായത്. വീട്ടില്‍ കയറിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മൃതദേഹം. ഷാനിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം സംസ്‌കാരത്തിന് നാട്ടിലേക്ക് കൊണ്ടുപോകും.
നേരത്തെ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു രഞ്ജിത് ശ്രീനിവാസന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. ഷാനിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് രഞ്ജിത് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഷാനിനെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിച്ചുവരികയാണ്.
തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും
കൊലപാതകങ്ങളെ മുഖ്യമന്ത്രി അപലിപ്പിച്ചു. കര്‍ശന നടപടിയുണ്ടാകും. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടും. ഇത്തരം ആക്രമങ്ങള്‍ നാടിന് ആപത്താണ്. അക്രമികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വര്‍ഗീയ വിഷം വിതയ്ക്കുന്ന രണ്ടു സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്ന് വിഡി സതീശന്‍ പറഞ്ഞു. രണ്ട് ശക്തികളെയും ഇല്ലാതാക്കണം. രാഷ്ട്രീയമായി പരാജയപ്പെടുമ്പോഴാണ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. കേരളത്തെ വര്‍ഗീയമായി തരംതിരിക്കുന്ന ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുത്തുതോല്‍പ്പിക്കും. അക്രമികളെ അമര്‍ച്ച ചെയ്യണം. ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും സതീശന്‍ പറഞ്ഞു.