• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷങ്ങള്‍ അല്ല വെറും 12,816 രൂപ.. ആകെയുള്ളത് അര പവന്‍ പൊന്നും!

  • By

ആലത്തൂര്‍ മണ്ഡലമാണ് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മണ്ഡലത്തിന് വീരപരിവേഷം ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും അവര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങളും തന്നെ. പാട്ട് പാടിയും നൃത്തച്ചുവടുകള്‍ വെച്ചും ജനത്തെ രമ്യ കൈയ്യിലെടുത്ത് തുടങ്ങിയതോടെ ആദ്യം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് അധ്യാപിക ദീപാ നിശാന്തിയിരുന്നു. അതൊന്ന് കെട്ടടങ്ങിയപ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ രമ്യക്കെതിരായ വിവാദ പരാമര്‍ശവും ​എത്തിയത്.

ഊര്‍മ്മിളയല്ല 'മറിയം അക്തര്‍ മിര്‍'! നിക്കാഹോടെ ഊര്‍മ്മിള മുസ്ലീമായി! വിദ്വേഷ പ്രചരണം കത്തുന്നു

എന്തായാലും വിവാദങ്ങള്‍ കൊഴുക്കുമ്പോഴും പ്രചരണങ്ങളുമായി മുന്നോട്ട് പോകുകയാണ് രമ്യ. അതിനിടെ ഇന്ന് രമ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയുടെ സ്വത്തുവിവര കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

പത്രിക സമര്‍പ്പിച്ച് രമ്യ

പത്രിക സമര്‍പ്പിച്ച് രമ്യ

രാവിലെ 11 ഓടെയാണ് കളക്ട്രേറ്റില്‍ രമ്യ പത്രിക സമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയത്. പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അമ്മ രാധയും രമ്യ കാണാന്‍ എത്തിയിരുന്നു. ഇതോടെ അമ്മയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം സെല്‍ഫി പകര്‍ത്തിയ ശേഷം സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി.

സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

പത്രികയില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ. ആകെ 22, 816 രൂപയുടെ സ്വത്ത് ആണ് രമ്യക്കുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് തുക. ഒരു അക്കൗണ്ടി 12816 രൂപയും മറ്റേ അക്കൗണ്ടി 10000 ഗ്രാം വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവുമുണ്ട്.

ഭൂമിയില്ല

ഭൂമിയില്ല

വാര്‍ഷിക വരുമാനം 1,75,200 രൂപയാണ്. ശമ്പളവും അലവന്‍സും ഉള്‍പ്പെടെയുള്ള വരുമാനമാണ് ഇത്. കൃഷി ഭൂമിയോ കാര്‍ഷികേതര ഭൂമിയോ വാണിജ്യാവശ്യത്തിനുള്ള ഭൂമിയോ ഒന്നും തന്നെ രമ്യക്കില്ല.

എല്‍ഐസി ഏജന്‍റ്

എല്‍ഐസി ഏജന്‍റ്

എല്‍ഐസി ഏജന്‍റാണ് അമ്മ രാധ. അമ്മയുടെ വാര്‍ഷിക വരുമാനം 12,000 രൂപയാണ്. അമ്മയ്ക്ക് 40,000 രൂപ വില മതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്. പിതാവിന്‍റെ പേരില്‍ 20 സെന്‍റ് ഭൂമിയും. 1000 ചതുരശ്ര അടി വീടുമുണ്ട്.

കേസുകള്‍ ഇങ്ങനെ

കേസുകള്‍ ഇങ്ങനെ

മൂന്ന് പോലീസ് കേസുകള്‍ രമ്യയ്ക്കെതിരെ ഉണ്ട്. കോഴിക്കോട് നടക്കാവ് എഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനും കസബ മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനുമാണ് കേസ്.

വിജയരാഘവനെതിരെ

വിജയരാഘവനെതിരെ

അതിനിടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ അശ്ലീല പരമാര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രമ്യ ആഞ്‍ടിച്ചു. ആശയപരാമയ പോരാട്ടത്തില്‍ തോല്‍ക്കുമെന്ന് തോന്നുമ്പോഴാണ് ഇത്തരത്തില്‍ വ്യക്തി ഹത്യയ്ക്ക് ഒരുങ്ങുന്നതെന്ന് രമ്യ പ്രതികരിച്ചു.

മറക്കരുത്

മറക്കരുത്

എ വിജയരാഘവനോട് തനിക്ക് ബഹുമാനമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന കാര്യം വിജയരാഘവന്‍ മറക്കരുതെന്നും രമ്യ പറഞ്ഞു.

പരാതി നല്‍കും

പരാതി നല്‍കും

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എ വിജയരാഘവനെതിരെ പോലീസില്‍ പരാതി നല്‍കും. ആലത്തൂര്‍ ഡിവൈഎസ്പിക്ക് ഇന്ന് ഉച്ചയ്ക്ക് തന്നെ പരാതി കൈമാറുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

രാഹുല്‍ ഗാന്ധി കണ്ടെത്തി

രാഹുല്‍ ഗാന്ധി കണ്ടെത്തി

ആറ് വർഷം മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ടെടുത്ത യുവനേതാവാണ് രമ്യാ ഹരിദാസ്. നാല് ദിവസം നീണ്ടു നിന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിനിടെ രമ്യയുടെ നേതൃത്വ പാടവം രാഹുൽ ഗാന്ധി തിരിച്ചറിയുകയായിരുന്നു.

സജീവ പ്രവർത്തക

സജീവ പ്രവർത്തക

നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. പഠന കാലത്ത് കെഎസ്യുവിന്റെ സജീവ പ്രവർത്തകയായിരുന്നു രമ്യാ ഹരിദാസ്. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി.

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം

നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ. ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തക കൂടിയാണ് രമ്യ. 2009ൽ രൂപം കൊണ്ട ആലത്തൂർ മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം തവണയും പികെ ബിജുവാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.

English summary
alathur candidate remya haridas property details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X