കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂർ സംഭവം: ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി: രമ്യ ഹരിദാസ് വൺ ഇന്ത്യയോട്

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

ആലത്തൂരിൽ വച്ച് സിപിഎം പ്രവർത്തകർ തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രമ്യ ഹരിദാസ് എം പി. രാജ്ഭവനിലെത്തി ഗവർണറെ നേരിട്ട് കണ്ട് പരാതി കൈമാറി. സംഭവത്തിൽ ലോക്സഭാ സ്പീക്കർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി കൈമാറിയതായും രമ്യ ഹരിദാസ് എം പി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

Recommended Video

cmsvideo
Ramya Haridas talks about the incident

സിപിഎം പ്രവർത്തകരുടെ ഇത്തരത്തിലുള്ള ആക്രോശങ്ങൾക്ക് താൻ ഇതിന് മുമ്പും ഇരയായിട്ടുണ്ട്.പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയിട്ടും സംഭവത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല - രമ്യ ഹരിദാസ് വ്യക്തമാക്കി.

ramyaharidas

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി കൈമാറിയിട്ടുണ്ട്.പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും പരാതി നൽകി. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും അടക്കമുള്ളവർ തനിക്ക് പിന്തുണയുമായി എത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകണമെന്നുള്ള കാര്യം പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും - രമ്യ ഹരിദാസ് വൺ ഇന്ത്യയോട് പറഞ്ഞു.

ആര് കാണും ഇവരുടെ കണ്ണീർ;ലോക്ക്ഡൗൺ തകർത്ത് നിരവധി ജീവിതങ്ങൾആര് കാണും ഇവരുടെ കണ്ണീർ;ലോക്ക്ഡൗൺ തകർത്ത് നിരവധി ജീവിതങ്ങൾ

കഴിഞ്ഞദിവസം വൈകിട്ടോടെ ആലത്തൂരിലെത്തിയ രമ്യ ഹരിദാസിനോട് സിപിഎം പ്രവർത്തകർ മോശമായി പെരുമാറുകയായിരുന്നു.രമ്യക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവറുടേയും പാർട്ടി പ്രവർത്തകൻ്റെയും മുന്നിൽ വച്ചായിരുന്നു സിപിഎം പ്രവർത്തകൻ്റെ അസഭ്യവാക്കുകൾ. ഇതേ തുടർന്ന് രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് രമ്യ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

s

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

അതേസമയം കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയാണ് എം പി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.എം പി ക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് സിപിഎം നേതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രദീപിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്.ഹരിത കർമ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് പ്രദീപിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തിട്ടുള്ളത്.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

English summary
Ramya Haridas MP meets Governor Arif Mohammad Khan in connection with the death threats made against her by CPM activists in Alathur. Remya Haridas MP said that she went to the Raj Bhavan and met the Governor in person and handed over the complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X