കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഭായിക്കും കൂട്ടുപ്രതികള്‍ക്കും ചിക്കന്‍ പോക്സ്! ചിക്കന്‍പോക്സ് തെളിവാകുന്ന ആദ്യ കേസ്

  • By Desk
Google Oneindia Malayalam News

മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ അലിഭായിയെ അറസ്റ്റ് ചെയ്തതോടെ കേസില്‍ പോലീസിന് ആശ്വസിക്കാന്‍ വകയായി. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ ആരേയും വലയിലാക്കാന്‍ കഴിയാതിരുന്നത് പോലീസിന്‍റെ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു.

കൊലയ്ക്ക് ശേഷം ഖത്തറിലേക്ക് മുങ്ങിയ അലിഭായിയെ കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും തതിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാജേഷിന് ബന്ധമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ക്വട്ടേഷന്‍ തന്നെയാണ് കൊലപാതകം എന്ന് അലിഭായ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഒടുവില്‍ കുടുങ്ങി

ഒടുവില്‍ കുടുങ്ങി

ഇക്കഴിഞ്ഞ 27 നാണ് മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ മടവൂരിലെ തന്‍റെ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംഘം ആളുകള്‍ കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാത്ത വ്യക്തമായി ആസൂത്രണം ചെയ്ത കൊല. ഒരു തുമ്പുപോലും കിട്ടാതെ ഇരുട്ടില്‍ തപ്പിയ പോലീസിനെ പ്രതികളിലേക്കെത്തിച്ചത് സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറായിരുന്നു. കാര്‍ വാടകയ്ക്കെടുത്തവരെ കസ്റ്റഡിയില്‍ എടുത്തതോടെ പോലീസിന് കൊലയാളി സംഘത്തിന് താവളമൊരുക്കി നല്‍കിയ സനുവിനെ അകത്താക്കാന്‍ കഴിഞ്ഞു. സനുവിനെ ചോദ്യം ചെയ്ത് തുടങ്ങിയതോടെ കേസിലെ അലിഭായിയുടെ പങ്കും വ്യക്തമായി.

അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

രാജേഷിന്‍റെ കാമുകിയും ആലപ്പുഴ സ്വദേശിയുമായ നൃത്താധ്യാപികയെ ബന്ധപ്പെട്ടതോട് കൂടി കേസിന്‍റെ ചുരുള്‍ അഴിക്കാന്‍ പോലീസിന് എളുപ്പം കഴിഞ്ഞു. അങ്ങനെ നൃത്താധ്യാപികയുടെ ഭര്‍ത്താവായ സത്താറാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചെങ്കിലും രാജേഷിനെ സത്താര്‍ കൊല്ലില്ലെന്നും മൂന്നാമതൊരാളാണ് സംഭവത്തിന് പിന്നിലെന്നുമുള്ള നൃത്താധ്യാപികയുടെ മൊഴി പോലീസിനെ വെട്ടിലാക്കി. ഒപ്പം നൃത്താധ്യാപികയിലേക്ക് വിരല്‍ചൂണ്ടുന്ന വിധത്തിലേക്ക് കേസ് കുഴഞ്ഞ് മറിയാനും തുടങ്ങിയതോടെ അലിഭായിയെ പിടിച്ചാല്‍ മാത്രമേ കേസില്‍ എന്തെങ്കിലും കൂടുതല്‍ വിവരം ലഭിക്കുള്ളൂ എന്ന് പോലീസിന് ഉറപ്പായി.

വെട്ടിലാക്കി ചിക്കന്‍ പോക്സ്

വെട്ടിലാക്കി ചിക്കന്‍ പോക്സ്

തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും പോലീസ് അലിഭായിയെ പൊക്കി. പക്ഷേ അലിഭായി പറന്നിറങ്ങിയതാകട്ടെ മുഖത്ത് ചിക്കന്‍പോക്സുമായി. ദേഹത്തും മുഖത്തുമെല്ലാം വടുക്കളുമായി എത്തിയ അലിഭായ് തനിക്ക് ചിക്കന്‍ പോക്സാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും പോലീസിനോട് വ്യക്തമാക്കി. ഇതോടെ അന്വേഷണ സംഘം കുടുങ്ങി. അലിഭായിയെ തൊടാനോ ചോദ്യം ചെയ്യാനോ സാധിക്കാതെ ആകെ പെട്ടിരിക്കുകയാണ് പോലീസ്. ചിക്കന്‍ പോക്സ് ആയതിനാല്‍ തന്നെ അടുത്തുകൂടെ പോയാല്‍ പകരുമെന്ന ഭയത്താല്‍ പോലീസിന് അലിയെ തൊടാന്‍ പോലും ആയിട്ടില്ലെന്നാണ് വിവരം. എന്തായാലും ചോദ്യം ചെയ്യാതെ വകുപ്പില്ലല്ലോ.

ചിക്കന്‍ പോക്സും തെളിവ്

ചിക്കന്‍ പോക്സും തെളിവ്

കേസില്‍ നിര്‍ണായക തെളിവായി പോലീസ് ഉയര്‍ത്തുന്നത് കൊലയാളി സംഘം സഞ്ചരിച്ച കാറും ആയുധങ്ങളുമെല്ലാമാണ്. എന്നാല്‍ ഇപ്പോള്‍ പോലീസിന് സഹായിക്കുന്ന തെളിവായിരിക്കുന്നത് ചിക്കന്‍ പോക്സാണ്. കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളായ സ്വാതി സന്തോഷിനും യാസിന്‍ അബൂബക്കിറിനും ചിക്കന്‍ പോക്സാണ്. ഇതോടെ കൊലയാളി സംഘം ഗൂഢാലോചന നടത്താന്‍ ഒത്ത് കൂടിയപ്പോഴാണ് ചിക്കന്‍ പോക്സ് പടര്‍ന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. ഇതോടെ തെളിവുകളുടെ പട്ടികയിലേക്ക് ചിക്കന്‍ പോക്സ് കൂടി കയറിയ സന്തോഷത്തിലാണ് പോലീസ്.

ഭീതി മാറ്റിവെച്ച്

ഭീതി മാറ്റിവെച്ച്

യാസിന്‍ അബൂബക്കറിനാണ് ആദ്യം ചിക്കന്‍പോക്സ് പിടികൂടിയത്. ഗൂഢാലോചനയ്ക്കായി അലിഭായിയും സ്വാതി സന്തോഷും എത്തിയതോടെ ഇവര്‍ക്കും ചിക്കന്‍പോക്സ് പകര്‍ന്നു. ഇതോടെ മറ്റൊരു കേസിലും ലഭിക്കാത്ത മെഡിക്കല്‍ തെളിവായി ഈ കേസില്‍ ചിക്കന്‍ പോക്സ്. എന്നാല്‍ പ്രതികള്‍ക്ക് പകര്‍ന്ന പോലെ തങ്ങള്‍ക്കും ചിക്കന്‍പോക്സ് പകരുമെന്ന ഭയത്തില്‍ മാറി നില്‍ക്കാന്‍ ആകില്ലല്ലോ പോലീസിന്. കോടതിയില്‍ ഹാജരാക്കും മുന്‍പ് കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളെ മുഴുവന്‍ ചോദ്യം ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ പകരുമെന്ന ഭയം മറ്റിവെച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് പോലീസിന്‍റെ നീക്കം. ഇനി കേസിലെ പ്രധാന വില്ലനായ ക്വട്ടേഷന്‍ തലവന്‍ അപ്പുണ്ണിയെ പിടികൂടേതുണ്ട്. അയാള്‍ക്കും ചിക്കന്‍ പോക്സാണോയെന്ന ആശങ്കയിലാണ് പോലീസ്.

English summary
ali bai having chicken pox police in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X