എല്ലാം വിരല്‍ തുമ്പില്‍; ഹൈടെക് ആയതിന്‍റെ ഗമയില്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

  • Posted By:
Subscribe to Oneindia Malayalam

വടകര: ഒരു ഗ്രാമ ത്തിലെ വിവരങ്ങളും സേവനങ്ങളും വിരല്‍ തുമ്പില്‍ ഒരുക്കി നിര്‍ത്തിയതിന്‍റെ അഭിമാനത്തിലാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്. ഹൈടെക് ആയത്തിന്‍റെ ഗമയില്‍.രാജ്യത്താദ്യമായിരിക്കും ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പഞ്ചായത്തിലെ സേവനങ്ങളും സംവിധാനങ്ങളും അറിയാ‍ന്‍ മൊബൈല്‍ ആപ്. ദുബായ് ആസ്ഥാനമായ മൾട്ടി നാഷനൽ കമ്പനിയുടെ പ്രമോട്ടർമാരായ ജാബിര്‍, തൗഫീര്‍ എന്നിവർ ചേര്‍ന്നാണ് ആയഞ്ചേരി എന്ന കൊച്ചു ഗ്രാമത്തിന്റെ വിവരങ്ങള്‍ വിരൽത്തുമ്പില്‍ കോർത്തിണിക്കിയത്.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കടകള്‍ എന്നു വേണ്ട പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കാര്യങ്ങളും ആപ്പിലുണ്ടാകും. ബില്ലുകള്‍ അടയ്ക്കാനും കടകളില്‍ ഫോണ്‍ വിളിച്ച് അത്യാവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും ഇതില്‍ സൗകര്യമുണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്യുന്ന വാര്‍പ്പ്, പെയിന്റിങ്, കര്‍ഷക തൊഴിലാളികളുടെ ഫോണ്‍ നമ്പറുകള്‍ ഇതിലൂടെ ലഭിക്കും. പുതിയ തൊഴിലാളികള്‍ക്ക് പേർ റജിസ്റ്റർ ചെയ്യാനും ആളുകൾക്ക് ജോലിക്ക് വിളിച്ച് ബുക്ക് ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

ayencherri-app

ആപ്പിലെ സ്മാർട്ട് ആയഞ്ചേരി സർവീസ് സെന്ററിൽ വിളിച്ച് വൈദ്യതി, ടെലിഫോൺ ബില്ല് തുടങ്ങി എല്ലാ തരം പെയ്മെന്റുകളും നടത്താം. വീട്ടിലെത്തി പണം ശേഖരിക്കാൻ സർവീസ് ബോയ്സിനെ നിയമിക്കുകയും വിവിധ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. സമാർട്ട് ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഈ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.
ആയഞ്ചേരി പഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ സാങ്കേതിക സഹായം പ്രദേശവാസികളായ രണ്ടു യുവാക്കളുടെ സംഭാവനയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. എം. നഷീദ പറഞ്ഞു.
ayencherri

മൾട്ടി നാഷനൽ കമ്പനികളിലെ പ്രവൃത്തി പരിചയത്തിൽ നിന്ന് ജാബിറും കൊല്ലം ടികെഎം കോളജിൽ കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ തൗഫീറും കൂട്ടായപ്പോൾ ഉയർന്നുവന്ന ആശയം ആയഞ്ചേരിയെ രാജ്യശ്രദ്ധയിൽ കൊണ്ടുവരികയാണ്. ആയഞ്ചേരിയിൽ പൂർണ വിജയമാക്കിയാൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയും ഇത്തരമൊരം ആപ് ഒരുക്കാൻ കഴിയുമെന്ന് ഇരുവരും പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
all are at finger tips, ayencherry panchayath becomes hi-tech

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്