മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു, തിരുവനന്തപുരത്തുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

  തിരുവനന്തപുരം: മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചപ്പോൾ കിട്ടിയത് ഒരു ഒന്നൊന്നര പണി. എസ്ബിഐ ക്രെഡിറ്റ് കാർ‌ഡ് ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശിക്കാണ് എട്ടിന്റെ പണി കിട്ടിയത്. ലക്ഷങ്ങളാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ബിഎസ്എൻഎൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്.

  ഒടിപിപോലും കയ്മാറാതെയാണ് തട്ടിപ്പു നടത്തിയത്. തിരുവല്ലം സ്വദേശി വിനോദ് ജി നായർക്കാണ് പണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 4.42നാണ് കാർഡ് ഉപയോഗിച്ച് ഇടപാട് നടന്നുവെന്ന ആദ്യ സന്ദേശം എത്തിയത്. തട്ടിപ്പ് നടന്നത് അറിയിക്കാൻ എസ്ബിഐ കസ്റ്റമർ കെയറിനെ വിളിച്ചെങ്കിലും പതിനഞ്ച് മിനിുട്ട് വിനോദിന് കാത്ത് നിൽക്കേണ്ടി വന്നെന്ന് ആരോപണമുണ്ട്.

  ഒടിപി ലഭിച്ചിരുന്നു... പക്ഷേ

  ഒടിപി ലഭിച്ചിരുന്നു... പക്ഷേ

  ഇടപാട് നടക്കുന്ന സമയത്ത് വരുന്ന ഒടിപി നമ്പർ വിനോദിന്റെ മൊബൈലിൽ ലഭിച്ചിരുന്നു. എന്നാൽ അത് കൈമാറിയിരു്നനില്ലെന്ന് അദ്ദേഹം പറയുന്നു.

  എസ്ബിഐ തണുപ്പൻ മട്ടിൽ

  എസ്ബിഐ തണുപ്പൻ മട്ടിൽ

  വിനോദ് എസ്ബിഐയിൽ തണുപ്പൻ‌ മട്ടിലാണ് പ്രതികരിച്ചത് എന്ന് പറയുന്നു. സിറ്റി പോലീസ് കമ്മീഷണർക്കും വിനോദ് പരാതി നൽകിയിട്ടുണ്ട്.

  ഉപഭോക്താക്കള്‍ക്ക് ഭീഷണി

  ഉപഭോക്താക്കള്‍ക്ക് ഭീഷണി

  ആധാര്‍ നമ്പര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഭീഷണിയുമായി ടെലികോം കമ്പനികള്‍ രംഗത്ത് എത്തിയിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം കണക്ഷന്‍ റദ്ദാക്കുമെന്നാണ് ടെലികോം സേവന ദാതാക്കളുടെ ഭീഷണി. ഇതിനകം മൊബൈല്‍ കമ്പനികള്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരന്തരം എസ്എംഎസുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.

  രാജ്യത്തെ എല്ലാ സിമ്മുകളും ആധാറുമായി ബന്ധിപ്പിക്കണം

  രാജ്യത്തെ എല്ലാ സിമ്മുകളും ആധാറുമായി ബന്ധിപ്പിക്കണം

  ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളാണ് ഉപഭോക്താക്കളെ ഇത്തരത്തില്‍ എസ്എംഎസ്സുകളയച്ചും ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത്. 2018 ഫെബ്രുവരി ആറിന് മുമ്പായി രാജ്യത്തെ എല്ലാ സിംകാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു.

  മൊബൈൽ കണക്ഷൻ റദ്ദാക്കും

  മൊബൈൽ കണക്ഷൻ റദ്ദാക്കും

  ഉടന്‍ തന്നെ ആധാറും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് മുഴക്കുന്നത്. എന്നാല്‍ അടുത്ത ഫെബ്രുവരി വരെയാണ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം. ഇതിനിടെ ടെലികോം കമ്പനികളുടെ ഭീഷണി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്.

  തട്ടിപ്പ്

  തട്ടിപ്പ്

  ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

  രക്ഷപ്പെടാം

  രക്ഷപ്പെടാം

  മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

  English summary
  Thiruvananthapuram native lost lakhs

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്