കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയെഴുതിക്കോ കോപ്പിയടി നടക്കില്ല, നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്...

  • By Siniya
Google Oneindia Malayalam News

കൊച്ചി : സംസ്ഥാനത്തെ എല്ലാ കോളേജുകളിലും പരീക്ഷാ ഹാളില്‍ സിസിടിവി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഉന്നതി വിദ്യാഭ്യാസ സെക്ട്രറിയോടാണ് കോടതി ഉത്തരവിട്ടത്. 2016 ഓടെ നടപ്പാക്കാനാണ് നിര്‍ദ്ദേശം. കോപ്പിയടിയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് സിസി ടിവി ഉറപ്പാക്കുന്ന തെന്ന് ജസ്റ്റിസ് വി ചിതംബരേഷ് പറഞ്ഞു. ഇതുവഴി കോഴ്‌സുകളുടെ മികവ് കൂട്ടാമെന്നും കോടതി പറഞ്ഞു.

സ്വാശ്രയ കോളേജുകളില്‍ പരീക്ഷാ ഹാളില്‍ സി.സി.ടി.വി. വെയ്ക്കണമെന്ന എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനെതിരായ രണ്ട് ഹര്‍ജികളിലാണിത്. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും കേരള പ്രൈവറ്റ് ആര്‍ട്ട്‌സ് ആന്‍ ഡ് സയന്‍സ് അണ്‍ എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുമാണ് ഹര്‍ജിക്കാര്‍.

സ്വാശ്രയ കോളേജുകളില്‍ സിസിടിവി

സ്വാശ്രയ കോളേജുകളില്‍ സിസിടിവി

കോടതി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ, എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ കോളേജുകളിലും പരീക്ഷയ്ക്ക് സി.സി.ടി.വി. ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. 2016 ഓടെ നിലവില്‍ വരും.

ക്രമക്കേടുകള്‍ പരിഹരിക്കാം

ക്രമക്കേടുകള്‍ പരിഹരിക്കാം

എയ്ഡഡ് കോളേജിലും ക്രമക്കേടുകള്‍ ഉണ്ടാകാറു?ണ്ട്. അടുത്തിടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ കോപ്പിയടിയെക്കുറിച്ച് വിവാദമുയര്‍ന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു.

സി സി ടിവി തീരുമാനം

സി സി ടിവി തീരുമാനം

2014 ഒക്ടോബര്‍ 27ന് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം ചാന്‍സലര്‍ വിളിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളില്‍ സി.സി.ടി.വി. വെയ്ക്കാന്‍ തീരുമാനമായത് അതിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ സ്വാശ്രയ കോളേജുകളില്‍ സി.സി.ടി.വി. വെയ്ക്കാന്‍ എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

സിസിടിവിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചു

സിസിടിവിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചു

സ്വാശ്രയ കോളേജുകളില്‍ പരീക്ഷാ ഹാളില്‍ സി.സി.ടി.വി. വെയ്ക്കണമെന്ന എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനെതിരായ രണ്ട് ഹര്‍ജികളിലാണിലാണ് തീരുമാനമായത്.

English summary
all kerala management college should cc tv odered high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X