കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്നല്ലെങ്കിൽ നാളെ എല്ലാ പിന്നാമ്പുറ "കഥകളും"പുറത്തു വരും'; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും കെടി ജലീൽ

Google Oneindia Malayalam News
 kt-1674584395.jpg -Properties

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും കെടി ജലീൽ. എല്ലാം കൊണ്ടും യോഗ്യരായ നീതി ബോധവും കാര്യശേഷിയുമുള്ളവരെ നോക്കുകുത്തികളാക്കി ഒരു മൽസര പരീക്ഷ പോലുമില്ലാതെ കുറുക്കുവഴിയിലൂടെ സഹോദര പുത്രിയെ നേരിട്ട് ഹൈകോടതി ജഡ്ജിയാക്കാൻ ഏത് വൃത്തികെട്ട മാർഗ്ഗവും അവലംബിക്കാൻ മടിക്കാത്തവരാണ് ജസ്റ്റിസ് സിറിയക്കും കൂട്ടരുമെന്ന് ജലീൽ കുറ്റപ്പെടുത്തി . ഇന്നല്ലെങ്കിൽ നാളെ എല്ലാ പിന്നാമ്പുറ "കഥകളും" പുറത്തു വരും', ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ജോമോൻ്റെ നിരീക്ഷണങ്ങൾ എത്ര ശരി! പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും "ദൈവത്തിൻ്റെ സ്വന്തം വക്കീലുമായ" ജോമോൻ പുത്തൻപുരക്കൽ കഴിഞ്ഞ വർഷം ഇതേ ദിവസം (4.2.2022) തൻ്റെ മുഖപുസ്തകത്തിൽ എഴുതി:

"ജഡ്ജിമാർക്കിടയിൽ പുഴുക്കുത്തായി കടന്നുകയറിയ ജഡ്ജിയാണ് ജസ്റ്റിസ്‌ സിറിയക് ജോസഫ് (ഇപ്പോഴത്തെ ലോകായുക്ത) എന്ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞപ്പോൾ അപമാനിതരായത് മലയാളികളൊന്നടങ്കമാണ്. അഭയ കൊലക്കേസിലെ ഉറ്റ ബന്ധുവായ പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ അധികാര ദുർവിനിയോഗം നടത്തിയ സിറിയക് ജോസഫ്, തന്റെ സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അങ്ങിനെ സംഭവിച്ചാൽ ജഡ്ജ്മെന്റ് എഴുതാത്ത ഒരു പുഴുക്കുത്തിനെക്കൂടി രാജ്യം ചുമക്കേണ്ടി വരും". ഇതെഴുതിയ ജോമോനെതിരെ ഒരു വക്കീൽ നോട്ടീസ് പോലും ജസ്റ്റിസ് സിറിയക് ജോസഫോ തുഷാരയോ ഈ നിമിഷം വരെ അയച്ചിട്ടില്ല. പാപം ചെയ്തവർക്ക് അനങ്ങാൻ കഴിയാത്തത് സ്വാഭാവികം.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയർന്ന ആരോപണങ്ങളിലും ജസ്റ്റിസ് സിറിയക് ജോസഫ് വില്ലനായി കടന്നു വന്നു. നീതിബോധമില്ലാത്തവരെ ന്യായാധിപൻമാരാക്കിയാൽ ജുഡീഷ്യറിയിൽ സംഭവിക്കുന്ന അപകടം ചെറുതല്ല. ഒരിക്കൽ ഒരു ദുരന്തം ആരുടെയൊക്കെയോ കൈപ്പിഴയിൽ സംഭവിച്ചു. തുഷാര ജെയിംസിലൂടെ ആ മാരക വൈറസ് നീതിദേവതയുടെ ശ്രീകോവിലിൽ ഒരുകാരണവശാലും ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രവേശിക്കാൻ പാടില്ല. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് LL.B ബിരുദമെടുത്ത തുഷാര ജെയിംസ് അത്രക്ക് യോഗ്യയാണെങ്കിൽ ജില്ലാ ജഡ്ജിമാരുടെ മൽസര പരീക്ഷ എഴുതി ജഡ്ജിയാവട്ടെ. എന്നിട്ട് പ്രമോഷൻ കിട്ടി ഹൈക്കോടതിയിൽ എത്തട്ടെ.

എല്ലാംകൊണ്ടും യോഗ്യരായ നീതി ബോധവും കാര്യശേഷിയുമുള്ളവരെ നോക്കുകുത്തികളാക്കി ഒരു മൽസര പരീക്ഷ പോലുമില്ലാതെ കുറുക്കുവഴിയിലൂടെ സഹോദര പുത്രിയെ നേരിട്ട് ഹൈകോടതി ജഡ്ജിയാക്കാൻ ഏത് വൃത്തികെട്ട മാർഗ്ഗവും അവലംബിക്കാൻ മടിക്കാത്തവരാണ് ജസ്റ്റിസ് സിറിയക്കും കൂട്ടരും. പ്രത്യുപകാരം ചെയ്യാൻ ആരും മിനക്കെടേണ്ട. ഇന്നല്ലെങ്കിൽ നാളെ എല്ലാ പിന്നാമ്പുറ "കഥകളും" പുറത്തു വരും. ചുമരിന് കണ്ണും കാതുമുള്ള കാലമാണിത്. ബന്ധപ്പെട്ടവർ ജാഗ്രതൈ.

നിര്‍മല സീതാരാമന്റെ ചുവന്ന സാരിയുടെ പ്രത്യേകത അപ്പോള്‍ ഇതായിരുന്നോ!നിര്‍മല സീതാരാമന്റെ ചുവന്ന സാരിയുടെ പ്രത്യേകത അപ്പോള്‍ ഇതായിരുന്നോ!

'പൾസർ സുനിക്ക് പല ഡിമാന്റുകളും ഉണ്ട്.. പലർക്കും ഭീഷണി, പലതും പുറത്തുവരും'; അഡ്വ ടിബി മിനി'പൾസർ സുനിക്ക് പല ഡിമാന്റുകളും ഉണ്ട്.. പലർക്കും ഭീഷണി, പലതും പുറത്തുവരും'; അഡ്വ ടിബി മിനി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അടിച്ചത് 51 കോടി; ഞെട്ടൽ മാറാതെ രഞ്ജിത്ത്.. ഇന്ത്യക്കാർക്ക് ചാകരബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അടിച്ചത് 51 കോടി; ഞെട്ടൽ മാറാതെ രഞ്ജിത്ത്.. ഇന്ത്യക്കാർക്ക് ചാകര

English summary
'All the back "stories" will come out today or tomorrow'; Jaleel again against Justice Cyriak Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X