ബസ് യാത്രയേക്കാള്‍ സിംപിളാണ് കേട്ടോ....!! മെട്രോയില്‍ കയറണോ...? ഇതാണ് വഴി !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയില്‍ ഓരോ മലയാളിയും ഒരു തവണയെങ്കിലും യാത്ര ചെയ്തിരിക്കണം. മെട്രോയില്‍ കയറുന്നവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടാതെ വരില്ല ഈ പച്ചത്തീവണ്ടിയെ. എന്നാല്‍ സാധാരണക്കാര്‍ക്ക് ചില ഭയങ്ങള്‍ കാണും. മെട്രോയില്‍ കയറാന്‍ എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവും. മെട്രോയില്‍ യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയിതാ.

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

 ലഗേജ് കുറയ്ക്കാം

ലഗേജ് കുറയ്ക്കാം

മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അധികം ലഗേജ് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ത്. പുറത്ത് തൂക്കിയിടാവുന്ന ബാഗില്‍ കൊള്ളാവുന്ന ലഗേജ്. അത് മതി മെട്രോയില്‍. ലഗേജ് പരിശോധിച്ച സുരക്ഷിതമെങ്കില്‍ മെട്രോയില്‍ കയറാം.

ശേഷം ടിക്കറ്റ്

ശേഷം ടിക്കറ്റ്

മദ്യമോ എളുപ്പം തീപിടിക്കുന്ന വസ്തുക്കളോ മെട്രോയില്‍ കയറ്റാനാവില്ല. ലഗേജ് പരിശോധനയ്ക്ക് ശേഷമേ ട്ിക്കറ്റ് എടുക്കാനാവൂ. രണ്ട് തരമാണ് ടിക്കറ്റുള്ളത്.

രണ്ട് തരമുണ്ടേ

രണ്ട് തരമുണ്ടേ

ഒറ്റയാത്രയ്ക്കുള്ള പേപ്പര്‍ ടിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റും. ഈ സ്മാര്‍ട്ട് ടിക്കറ്റ് ഡെബിറ്റ് കാര്‍ഡ് കൂടിയാണ്.

റോഡ് മുറിച്ച് കടക്കേണ്ട

റോഡ് മുറിച്ച് കടക്കേണ്ട

ടിക്കറ്റുമായി നിങ്ങള്‍ക്ക് പടികള്‍ വഴിയോ എസ്‌കലേറ്റര്‍ വഴിയോ ലിഫ്റ്റ് വഴിയോ പ്‌ളാറ്റ്‌ഫോമിലെത്താം. ടിക്കറ്റ് ഉപയോഗിച്ച് മാത്രമേ പ്‌ളാറ്റ് ഫോമിലേക്കുള്ള ഗേറ്റ് കടക്കാനാവൂ.

ഗേറ്റ് തുറക്കാനുള്ള വഴി

ഗേറ്റ് തുറക്കാനുള്ള വഴി

ടിക്കറ്റിലെ കോഡ് ഗേറ്റിന് മുകള്‍ബാഗത്തെ സെന്‍സറിന് നേരെ കാണിച്ചാല്‍ ഗേറ്റ് തുറക്കും. അകത്ത് കടക്കാനും പുറത്തേക്ക് വരാനും ഇത് തന്നെയാണ് ഏകമാര്‍ഗം.

കൂളാണ് യാത്ര

കൂളാണ് യാത്ര

ഇനി ട്രെയിന്‍ വന്ന് അകത്ത് കേറിയാല്‍ നിന്ന് യാത്ര ചെയ്യുന്നതാകും സുഖം. യാതൊരു ഇളക്കവും ഇല്ലാതെ സ്മൂത്ത് ആയിരിക്കും യാത്ര. ഒരു ട്രെയിനില്‍ പരമാവധി ആയിരം പേര്‍ക്ക് കയറാം. ബസ് യാത്രയേക്കാളും എളുപ്പവും സുരക്ഷിതവുമാണ് കെട്ടോ മെട്രോ.

English summary
What all things you need to know to travel in Kochi Metro
Please Wait while comments are loading...