കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഡിലക്സ് പിന്‍വലിച്ചത് ഇതിനായിരുന്നു ? അയ്യപ്പാ കെഎസ്ആര്‍ടിസിയെ കാത്തോളണേ...

പമ്പ - ബംഗളൂരു ഡിലക്സ് സര്‍വീസ് പിന്‍വലിച്ചത് സ്വകാര്യ സര്‍വീസുകളെ സഹായിക്കാനെന്ന് ആരോപണം

  • By Sreenath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകാലം കെഎസ്ആര്‍ടിസിയുടെ കൊയ്തുകാലം കൂടിയാണ്. എല്ലാ ഡിപ്പോകളില്‍ നിന്നും പ്രത്യേക ശബരിമല സര്‍വ്വീസുകള്‍ ആരംഭിച്ചും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു സര്‍വ്വീസുകള്‍ നടത്തിയും ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളിലൂടെയും കെഎസ്ആര്‍ടിസി നേട്ടമുണ്ടാക്കും

ഇത്തവണ പ്രത്യേക ശബരി സര്‍വീസുകളില്‍ നിന്നും ആനവണ്ടി നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും കോര്‍പറേഷനിട്ടു പാരവയ്ക്കുന്ന ചിലരുണ്ടെന്ന ആരോപണം ശക്തമാണ്. കെഎസ്ആര്‍ടിസിയുടെ എല്ലാം പദ്ധതികള്‍ക്കും തുരങ്കം വയ്ക്കുന്നത് കോര്‍പറേഷനിലെ ഒരു വിഭാഗം അധികൃതരും ജീവനക്കാരും തന്നെയാണ്.

മണ്ഡലക്കാല സര്‍വീസുകളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കുന്നു എന്നാണ് പുതിയ ആരോപണം. കെഎസ്ആര്‍ടിസി സ്‌നേഹികളുടെ ആനവണ്ടി ബ്ലോഗാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പമ്പ - ബംഗളൂരു റൂട്ടില്‍ സ്വകാര്യ സര്‍വീസുകളെ കെഎസ്ആര്‍ടിസി അധികൃതര്‍ സഹായിക്കുന്നതായും ടീം ആനവണ്ടി ആരോപിക്കുന്നു.

പമ്പ - ബംഗളൂരു റൂട്ടില്‍ കഴിഞ്ഞ വര്‍ഷം വരെ കെഎസ്ആര്‍ടിസി ഡിലക്‌സ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഈ വര്‍ഷം ഇതു പിന്‍വലിച്ചത് സ്വകാര്യ സര്‍വീസുകളെ സഹായിക്കാനാണെന്നാണ് ആരോപണം. ഒരു സ്വകാര്യ ഏജന്‍സി ഈ വര്‍ഷം പുതിയ ഹൈദരാബാദ്- ബംഗളൂരു- പമ്പ സര്‍വീസ് ആരംഭിച്ചതും ആനവണ്ടി ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.

ആളില്ലെന്ന് ന്യായീകരണം

ബംഗളൂരു ഡിലക്‌സ് പിന്‍വലിച്ചത് യാത്രക്കാരില്ലാത്തതിനാലാണെന്നാണ് പമ്പയിലെ കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന ന്യായീകരണം. ഉള്ള യാത്രക്കാര്‍ ശബരി സര്‍വീസുകളില്‍ കോയമ്പത്തൂരിലേക്കോ കോഴിക്കോട്ടേക്കോ എറണാകുളത്തേക്കോ പോയ ശേഷം അവിടെ നിന്നു ബംഗളൂരുവിലേക്കു പോകുകയാണെന്നും അധികൃതര്‍.

കര്‍ണാടക ബസില്‍ ആളുണ്ട്

എന്നാല്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍ടിസിയുടെ സര്‍വീസുകള്‍ തുടരുന്നുണ്ട്. അതിനര്‍ത്ഥം ബംഗളൂരുവിലേക്ക് യാത്രക്കാരുണ്ട് എന്നു തന്നെയല്ലേ എന്നാണു കെഎസ്ആര്‍ടിസി സ്‌നേഹികള്‍ ചോദിക്കുന്നത്.

പെര്‍മിറ്റ് എവിടുന്നു കിട്ടി

പമ്പയിലേക്കു സര്‍വീസ് നടത്താന്‍ സ്വകാര്യ ബസിനു പെര്‍മിറ്റ് ലഭിച്ചതു സംബന്ധിച്ചും അവ്യക്തതയുണ്ട്. ഇത്തരത്തിലൊരു പെര്‍മിറ്റ് നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വിനോദയാത്രകള്‍ക്കും മറ്റും ചെക്‌പോസ്റ്റുകളില്‍ നിന്നു പെര്‍മിറ്റ് എടുക്കുന്ന രീതിയില്‍ ഓരോ യാത്രയ്ക്കും പെര്‍മിറ്റ് എടുത്തായിരിക്കാം സര്‍വീസ് നടത്തുന്നതെന്നും അധികൃതര്‍ പറയുന്നു.

സ്വകാര്യ സര്‍വീസ് പൊടിപൊടിക്കുന്നു

സംഗതി എന്തായാലും സ്വകാര്യ ഏജന്‍സി പമ്പ സര്‍വീസ് നടത്തി കാശുണ്ടാക്കുകയാണ്. 2000 രൂപയ്ക്കു മുകളിലാണ് സ്‌കാനിയ സര്‍വീസിന്‍റെ ബംഗളൂരു- പമ്പ ചാര്‍ജ്. ഹൈദരാബാദില്‍ നിന്നുള്ള യാത്രയ്ക്ക് 3500ലധികം രൂപ ചാര്‍ജ് ഈടാക്കുന്നുണ്ട്.

English summary
There is an allegation that the withdrawal of KSRTC Pamba- Bengaluru service was to help private bus services. The allegation is raised by the ksrtc blog team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X