കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് നേതാവ് വീട്ടിൽ അതിക്രമിച്ച് കയറി... ലൈംഗീകമായി ആക്രമിച്ചു, യുവതി പരാതിയുമായി രംഗത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗ് നേതാവിനെതിരെ ലൈംഗീക ആരോപണം. മുസ്ലീം ലീഗ് ഒതുക്കകി തീർത്ത പരാതിയുമായി യുവതി വീണ്ടും രംഗത്ത്. മുസ്ലീം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സമസ്ത സെൽ ചെയർമാനുമായ ജബ്ബാർ ഹാജിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവന്നാണ് യുവാതി സംസ്ഥാന വനിത കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം അന്ന് തന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് ആരോപണം.

സമസ്ത പണ്ഡിത സഭയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇടപെട്ട് വനിതാകമ്മീഷനെ സമീപിച്ചിരിക്കുന്നത്. യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞായിരുന്നു മുസ്ലീം ലീഗ് അന്ന് പരാതി ഒതുക്കി തീർത്തത്. എന്നാൽ പിന്നീട് ഇക്കാര്യം സംസാരിക്കുമ്പോൾ ജബ്ബാർ ഹാജി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വനിത കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

വിവാഹം കഴിക്കാമെന്ന വാക്ക് തെറ്റിച്ചു

വിവാഹം കഴിക്കാമെന്ന വാക്ക് തെറ്റിച്ചു

മലപ്പുറം സ്വദേശിയായ സ്ത്രീയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വനിതാ കമ്മീഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പറമ്പന്‍ ജബ്ബാര്‍ എന്ന് അറിയപ്പെടുന്ന ജബ്ബാര്‍ ഹാജി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക ചൂഷണം നടത്തി. ഇതേ തുടര്‍ന്ന് തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കി. വിവാഹം ചെയ്യാമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ വ്യവസ്ഥ. എന്നാൽ പിന്നീട് അത് തെറ്റിക്കുകയായിരുന്നെന്ന് പരാതിയയിൽ പറയുന്നു.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം


എന്നാൽ ലീഗ് നേതാവ് ജബ്ബാർ ഹാജി യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. തന്നെ അപകീർത്തിപെടുത്താനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ജബ്ബാർ ഹാജിയുടെ വാദം. സമസ്തയിലും രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. ആരോപണം അടിസ്ഥാന രഹിതമാണെന്നം അദ്ദേഹം പറഞ്ഞു.

സമസ്ത പണ്ഡിതസഭ

സമസ്ത പണ്ഡിതസഭ

പീഡനം നടന്നുവെന്നും പിന്നീടുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സമസ്ത പണ്ഡിതസഭയ്ക്കായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. പുറത്തറിഞ്ഞാൽ പ്രശ്നമാകും എന്ന് മുന്നിൽ കണ്ടാണ് പ്രശ്നം ഒത്തു തീർക്കാൻ മുതിർന്ന ലീഗ് നേതാക്കൾ മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായാണ് ഇടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ ഇടപെട്ടത്.

ഭീഷണി

എന്നാൽ പരാതിക്ക് പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തനാണ് ജബ്ബാർ ഹാജി തയ്യാറായത്. ന്യൂസ് 18 ആണ് വാർത്ത പുറത്ത് വിട്ടത്. ഭീഷണി വന്നതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കൾ സംസ്ഥാന വനിത കമ്മീഷന് പരാതി നൽകാൻ തയ്യാറായത്. മുസ്ലീം ലീഗിലും സമസ്തയിലുമൊക്കെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ജബ്ബാർ ഹാജി. ഈ സ്വാധീനമാണ് സ്ത്രീക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമായത്.

English summary
Sexual allegation against Muslim league leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X