• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • By അനാമിക

വയനാട്: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികനായ റോബിന്‍ വടക്കുഞ്ചേരി പീഡിപ്പിച്ചത് കത്തോലിക്ക സഭയെ ഉലച്ച് കളഞ്ഞ സംഭവമാണ്. വൈദികരുമായി ബന്ധപ്പെട്ട അവിശുദ്ധ കഥകള്‍ നിരവധി അതിന് ശേഷം പുറത്ത് വരികയും ചെയ്തു.

Read Also: മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്..!! ക്രോണിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും..!!

Read Also: നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!

കത്തോലിക്ക സഭയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് സിസ്റ്റര്‍ മേരി ചാണ്ടി. അനാശാസ്യത്തിന്റെയും മനുഷ്യക്കടത്തിന്റേയും മറ്റും കേന്ദ്രമാണ് കത്തോലിക്കാ സഭ എന്നാണ് മേരി ചാണ്ടി ആരോപിക്കുന്നത്. ജനം ടിവിയുടെ അഭിമുഖത്തിലാണ് മേരി ചാണ്ടിയുടെ വെളിപ്പെടുത്തല്‍.

 വികാരിമാരുടെ അവിഹിതങ്ങൾ

കത്തോലിക്കാ സഭയ്‌ക്കെതിരെ വിവാദ വെളിപ്പെടുത്തലുകളാണ് സിസ്റ്റര്‍ മേരി ചാണ്ടി നടത്തിയിരിക്കുന്നത്. പള്ളി വികാരിമാരുടെ നിരവധി കുഞ്ഞുങ്ങള്‍ കത്തോലിക്ക സഭയുടെ അനാഥാലയങ്ങളില്‍ വളരുന്നുണ്ടെന്ന് മേരി ചാണ്ടി പറയുന്നു.

കുഞ്ഞുങ്ങളെ കൊന്നിട്ടുമുണ്ട്

അവിഹിതത്തില്‍ പിറന്ന നിരവധി കുഞ്ഞുങ്ങളെ വൈദികര്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ മേരി ചാണ്ടി ആരോപിക്കുന്നു. കുപ്രസിദ്ധമായ മാനന്തവാടി കുഴിനിലം കൂട്ടക്കൊലയ്ക്ക് പിന്നിലും കത്തോലിക്ക സഭയ്ക്ക് പങ്കുണ്ടെന്നും സിസ്റ്റര്‍ ആരോപണം ഉന്നയിച്ചു.

വധഭീഷണിയുണ്ട്

തനിക്ക് നേരെ വധഭീഷണി ഉണ്ടെന്നും സിസ്റ്റര്‍ മേരി ചാണ്ടി വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയുടെ ഇത്തരം ചെയ്തികളില്‍ മനം മടുത്ത് സഭ ഉപേക്ഷിച്ച ശേഷമാണ് തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നതെന്നും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

കേസുകൾ സഭ ഒതുക്കി

കൊട്ടിയൂരില്‍ സംഭവിച്ചതുപോലെയുള്ള പീഡനങ്ങളും ഒപ്പം കൊലപാതകങ്ങളും സഭയില്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ കത്തോലിക്ക സഭ സ്വാധീനം ഉപയോഗിച്ച് എല്ലാ സംഭവങ്ങളും ഒതുക്കിത്തീര്‍ത്തു. പലതിനും താന്‍ സാക്ഷിയാണെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി.

വൈദികരുടെ കാമവെറിയുടെ ഇരകൾ

ബിഷപ്പ് മാര്‍ ജോസഫ് ആലഞ്ചേരിക്കെതിരെയും സിസ്റ്റര്‍ മേരി ചാണ്ടി ആരോപണമുന്നയിക്കുന്നു. ആളുകളെ തമ്മിലടിപ്പിക്കാന്‍ ബിഷപ്പ് മാര്‍ ജോസഫ് ആലഞ്ചേരി മിടുക്കനാണെന്ന് മേരി ചാണ്ടി ആരോപിക്കുന്നു. ഏറെ വിവാദം ഉണ്ടാക്കിയ കുഴിനിലം കൂട്ടക്കൊല മാനന്തവാടി രൂപതയിലെ വൈദികരുടെ കാമവെറിയുടെ ഫലമായിരുന്നു സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു.

അനാഥാലയങ്ങൾ നിറയുന്ന വിധം

വയനാട് ജില്ലയിലെ കത്തോലിക്കാ സഭയുടെ അനാഥ മന്ദിരങ്ങളിലുള്ള കുട്ടികളില്‍ 60 ശതമാനവും വൈദികരുടേയും കന്യാസ്ത്രീകളുടേയും മക്കളാണെന്നും മേരി ചാണ്ടി ആരോപിക്കുന്നു.

കൊട്ടിയൂരിൽ സംഭവിച്ചത്

കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച പുരോഹിതൻ മറ്റു പെൺകുട്ടികളേയും പലതരത്തിൽ ചൂഷണം ചെയ്തിരുന്നതായി ആരോപണം ഉയർന്നിരുന്നു. മാത്രമല്ല പീഡനം ഒളിപ്പിച്ചുവെയ്ക്കാൻ ഇയാൾക്ക് സഹായം ചെയ്ത് കൊടുത്തത് സഭയിലെ തന്നെ വൈദികരും കന്യാസ്ത്രീകളുമായിരുന്നു.

മൂടിവെച്ച പീഡനങ്ങൾ

കേരളത്തിലെ കത്തോലിക്ക സഭയിലെ ലൈഗിക അതിക്രമങ്ങൾ തുറന്ന് കാട്ടിക്കൊണ്ട് ഔട്ട്ലുക്ക് മാഗസിൻ ഒരു മുഖലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സഭയുടെ സഹായത്തോടെ കുഴിച്ചുമൂടപ്പെട്ട പീഡനക്കേസുകൾ തുറന്നുകാട്ടുന്നതായിരുന്നു ആ ലേഖനം. സിസ്റ്റർ മേരി ചാണ്ടിയുടെ വാക്കുകളെ ഇതിനോടെല്ലാം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

English summary
Nun raises major allegations against Catholic Church in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more