• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോണ്‍ ഹോനായിയെ തേടി ബോളിവുഡ് എത്തി, റിസബാവ സ്വീകരിച്ചില്ല; ചതിച്ചത് മിമിക്രിക്കാരനായ സുഹൃത്ത്

Google Oneindia Malayalam News

കൊച്ചി: നടന്‍ റിസ ബാവയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമ ലോകം. ദീര്‍ഘനാളായി ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹം മരണപ്പെട്ടത്. നായകനായി സിനിമ ലോകത്ത് എത്തി വില്ലനായി മലയാളികളെ അമ്പരപ്പിച്ച താരമായിരുന്നു റിസബാവ. ഇന്‍ ഹരിഹര്‍ നഗറില്‍ അദ്ദേഹം ചെയ്ത ജോണ്‍ ഹോനായി എന്ന കഥാപാത്രം മലയാളികള്‍ ഒരിക്കലും മറക്കില്ല.

'അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും...' നോവ് നിറയുന്ന ഓർമ്മക്കുറിപ്പുമായി നടൻ കിഷോർ സത്യ'അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും...' നോവ് നിറയുന്ന ഓർമ്മക്കുറിപ്പുമായി നടൻ കിഷോർ സത്യ

നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് ഒരുപാട് വില്ലന്‍ വേഷങ്ങളില്‍ അദ്ദേഹം തിളങ്ങുകയായിരുന്നു. അഭിനയത്തെ കൂടാതെ ഡബ്ബിംഗ് മേഖലയിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് റിസബാവയുടെ മരണം. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് സിനിമ - സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് എത്തുന്നത്.

1

എന്നാല്‍ ഇപ്പോഴിതാ റിസബാവയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയുടെ റീമേക്കിലേക്ക് വില്ലനായി അവസരം ലഭിച്ചപ്പോല്‍ അത് വേണ്ടെന്നു വച്ച റിസബാവയുടെ തീരുമാനവും അതിന് പിന്നിലെ ചതിയെ കുറിച്ചുമാണ് ആലപ്പി അഷ്‌റഫ് തുറന്നുപറഞ്ഞത്. അദ്ദേഹം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2

ബഹുകേമന്‍മാരായ നായകന്‍മരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലന്‍...മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കല്‍ ആ നടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോര്‍ക്കുന്നു.
റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ഞാനതോര്‍ത്തു പോകുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായ് കത്തി നിലക്കുന്ന കാലം.

3

ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചര്‍ച്ചാ കേന്ദ്രമാക്കി. വില്ലന്‍ ഒരു തരംഗമായ് മാറുന്ന അപൂര്‍വ്വ കാഴ്ച. ഇന്‍ ഹരിഹര്‍ നഗറിന്റെ നിര്‍മ്മാണത്തില്‍ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതക്കള്‍ മുന്നോട്ട് വന്നു. കഥ വില്‍ക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധീക്-ലാല്‍ എന്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്.

4

ഇക്കാരണത്താല്‍ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്. ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത്, നിര്‍മ്മാതാവ് ബപ്പയ്യയുടെ വമ്പന്‍ കമ്പനി. ഒറ്റ നിബന്ധന മാത്രം , ഞങ്ങള്‍ക്ക് വില്ലന്‍ റിസബാവ തന്നെ മതി. തെലുങ്കില്‍ ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവ് ഗോപാല്‍ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് , ജോണ്‍ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു. തമിഴില്‍ നമ്പര്‍ വണ്‍ നിര്‍മ്മാതാവ് സൂപ്പര്‍ ഗുഡ്ഫിലിംസിന്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലന്‍ അതെയാള്‍ തന്നെ മതി.

5

കന്നഡക്കാര്‍ക്കും വില്ലനായ് റിസബാവയെ തന്നെ വേണം ...അഭിനയ ജീവതത്തില്‍ ഒരു നടനെ, തേടിയെത്തുന്ന അപൂര്‍വ്വ ഭാഗ്യം. പക്ഷേ നിര്‍ഭാഗ്യവശാല്‍ റിസബാവാ ഈ അവസരങ്ങള്‍ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു അവര്‍ക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാന്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ മദിരാശിയില്‍ നിന്നും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിര്‍ഭാഗ്യം ... അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.

6

റിസബാവക്കായ് വിവിധ ഭാഷകളില്‍ മാറ്റി വെച്ച ആ വേഷങ്ങളില്‍ മറ്റു പല നടന്മാരും മിന്നിതിളങ്ങി. കാലങ്ങള്‍ കഴിഞ്ഞ് , ഒരിക്കല്‍ ഞാന്‍ റിസബാവയോട് സ്‌നേഹപൂര്‍വ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നില്ലേ ?. ഒരു നിമിഷം റിസബാവ മൗനമായിനിന്നു . അന്ന് ആ അവസരങ്ങള്‍ സ്വീകരിച്ചിരുന്നങ്കില്‍ ...ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളള്‍ താങ്കളെ തേടി വന്നേനെ.

7

ഒരു പക്ഷേ ഇന്ത്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കള്‍ വേണ്ടന്ന് വെച്ചത്.. നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു, 'എന്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്‌നേഹിതന്‍ എന്നെ വഴി തെറ്റി ച്ചതാണിക്കാ...'ഒരു നിമിഷം ഞാനൊന്നു പകച്ചു. 'നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹര്‍ നഗര്‍ ഓടിയത് നീയില്ലങ്കില്‍ ആ സിനിമ ഒന്നുമല്ല.. 'ഏതു ഭാഷയാണങ്കിലും വമ്പന്‍ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാല്‍ മതി, ആ അവസരങ്ങള്‍ ഇനിയും നിന്നെ തേടി വരും.

8

'ഞാനത് വിശ്വസിച്ചു പോയി ഇക്കാ'. ഏതവനാ അവന്‍ ,ഞാന്‍ ക്ഷോഭത്തോടെ ചോദിച്ചു . റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങള്‍ പോലെ- ഇനി ഒരിക്കലും തിരിയെ വരാനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു.

9

അതേസമയം, റിസ ബാവയുടെ കൊവിഡ് പരിശോധനഫലം പോസിറ്റീവായി. ഈ സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ 9.30 വരെ മട്ടാഞ്ചേരിയിലെ ഷാദി മഹലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവായതോടെ ഈ പൊതുദര്‍ശനം ഒഴിവാക്കി. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് റിസബാവ സിനിമ ലോകത്തോട് വിട വാങ്ങിയത്.

cmsvideo
  Actor Risa bava passes away
  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ

  ബിഗ് ബോസിലെത്തിയവരെല്ലാം രക്ഷപ്പെട്ടോ? ബിഗ് ബോസ് മലയാളം താരങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്? ബിഗ് ബോസിലെത്തിയവരെല്ലാം രക്ഷപ്പെട്ടോ? ബിഗ് ബോസ് മലയാളം താരങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്?

  English summary
  Alleppey Ashraf reveals about Rizabawa lost chance to act in Remake Movie of In Harihar Nagar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X