• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിലീപിന്റെ പുട്ടുകട തല്ലിപൊളിച്ച ഡിവൈഎഫ്ഐ ഇതിനുത്തരം പറയണം, എന്തേ... മൊയ്തീന്റെ കട പൊളിക്കുന്നില്ലേ?

  • By Desk

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് പ്രതിയായതോടെ വൻ അക്രമമായിരുന്നു നടന്നത്. ദിലീപിന്റെയും നാദിർഷായുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് പലയിടത്തും ആക്രമിക്കപ്പെട്ടടിരുന്നു. ഡിവൈഎഫ്ഐയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അനുജനായ അനൂപിന്റെ അളിയന്റെ ചോദ്യം. ഒരു മുത്തശ്ശി ഗദ എന് ചിത്രത്തിലെ അഭിനേതാവ് കൂടിയാണ് അദ്ദേഹം.

  ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ ഡിവൈഎഫഐ??? പേടിച്ചിട്ടായിരിക്കോ...? ഏയ്... സംഭവം അറിഞ്ഞില്ലായിരിക്കും... ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ... കഷ്ടം... എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മലപ്പുറത്തെ തിയേറ്ററിൽ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്തീന് മലപ്പുറത്ത് സ്വർണ്ണകടയുണ്ടെന്നാണ് പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുവിന്റെ ചോദ്യം.

  കോഴിക്കോട് പുട്ടു കട തല്ലി തകർത്തു

  കോഴിക്കോട് പുട്ടു കട തല്ലി തകർത്തു

  നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോഴിക്കോടുള്ള ദേ പുട്ട് ഷോറും ആക്രമിക്കപ്പെട്ടിരുന്നു. ഇത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണെന്നാണ് ആരോപണം ഉയർന്നനിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഗൂഡാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്.

  ദുർബലമായ കേസ്

  ദുർബലമായ കേസ്

  അതേസമയം തിയേറ്ററിൽ പത്ത് വയസ്സ് മാത്രം തോന്നിപ്പിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചപ്പോൾ കേസെടുത്തില്ലെന്ന പരാതിയുംഉയർന്നിരുന്നു. ബാലപീഡകനെ രക്ഷിച്ചെടുക്കാുവാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ശിശുക്ഷേമസമിതിയിും ആരോപിക്കുന്നുണ്ട്. പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്.

  മുൻപും പീഡിപ്പിച്ചിരുന്നു

  മുൻപും പീഡിപ്പിച്ചിരുന്നു


  പോക്‌സോ നിയമത്തിലെ അഞ്ച് (എം) വകുപ്പ് ഒഴിവാക്കുകയും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് അവർ വാദിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പിടിയിലായ വ്യവസായി മൊയ്തീന്‍കുട്ടിയുടെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയത്. കൃത്യമായ മൊഴി ഉണ്ടായിട്ടും ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

  സ്ത്രീയുമായി ദീർഘകാല ബന്ധം

  സ്ത്രീയുമായി ദീർഘകാല ബന്ധം

  ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയും മാതാവും. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് കുട്ടിയെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കണ്ടത്. മൊയ്തീൻ കുട്ടിയും സ്ത്രീയും തമ്മിൽ ദീർഘനാളായി അടുപ്പമുണ്ട്. ഇത് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

  കേസെടുത്തത് നിവൃത്തിയില്ലാതെ

  മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായും സൂചനകളുണ്ട്. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡിവൈഎസ്പി ഷാജി വര്‍ഗീസ് വ്യക്തമാക്കുകയായിരുന്നു. സംഭവം തിയേറ്ററിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട തിയേറ്റർ ഉടമ വീഡിയോ അടക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് കേസെടുത്തില്ല. ഇതിന് ശേഷമാണ് മാധ്യമങ്ങൾക്ക് വീഡിയോ നൽകിയത്. മാതൃഭൂമി വാർത്ത പുറത്തു വിട്ടതോടെ വേറെ നിവൃത്തിയില്ലാതെയാണ് പോലീസ് കേസെടുത്തത്.

  English summary
  Allu Appu's facebook post against DYFI

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more