പിണറായി സര്‍ക്കാര്‍ ആനന്ദന്റെ അമ്മയുടെ കണ്ണീര്‍ കാണണം! സിബിഐ അന്വേഷിക്കണം...

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭരിക്കുന്ന സര്‍ക്കാരാണ് ആനന്ദന്റെ അമ്മയുടെ കണ്ണീര് കാണേണ്ടതെന്നും, ഇതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള സര്‍ക്കാരിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയതല്ല! ഇടത് സര്‍ക്കാരിന്‍റെ ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം

മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ആരെയും അനുവദിക്കരുത്. അതിനാലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ആനന്ദന്റെ കൊലപാതകം രാഷ്ട്രീയപരമാണെന്നും, പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

anandanmurder

ഞായറാഴ്ച ഉച്ചയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. മണലൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആനന്ദനെ കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. കേസില്‍ സിപിഎം അനുഭാവികളായ മൂന്നു പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരന്‍ ഫാഹിസടക്കമുള്ള മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

English summary
alphons kannanthanam wants cbi inquiry on anand murder.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്