കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ കോടതി വിധി നടപ്പിലാക്കേണ്ടത്

Google Oneindia Malayalam News

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളസര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സമരത്തെ അടിച്ചൊതുക്കാനാണ് ശ്രമമെങ്കില്‍ കേരള സര്‍ക്കാറിനെ വലിച്ച് താഴെ ഇടാന്‍ ശ്രമിക്കെല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയപരമായ പ്രസ്താവന.

<strong>സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവര്‍ക്കറിയാം; അതാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം</strong>സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവര്‍ക്കറിയാം; അതാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം

അമിത് ഷായുടെ ഈ പ്രസ്താവനയ്‌ക്കെതിരെ അതേ നാണയത്തില്‍ തന്നെയുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്. കേരള സര്‍ക്കാറിനെ വലിച്ചു താഴെ ഇടാന്‍ ആ തടിയൊന്നും പോര, കണ്ടിട്ട് ആ തടിയിലധികവും വെള്ളമാണെന്നാണ് തോന്നുന്നത് എന്നതായിരുന്നു അമിത് ഷാക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. അമിത് ഷായെ തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ വിമര്‍ശനമാണെന്ന ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനമിപ്പോള്‍..

 മുഖ്യമന്ത്രി നടത്തിയ പരമാര്‍ശം

മുഖ്യമന്ത്രി നടത്തിയ പരമാര്‍ശം

അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി നടത്തിയ പരമാര്‍ശത്തേ അല്‍ഫോണ്‍സ് കണ്ണന്താനം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.അമിത് ഷായെ തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

തരംതാണ രീതി

തരംതാണ രീതി

തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അമിത് ഷാ ആരാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നയിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരത്തില്‍ എന്തെങ്കിലും ആയിക്കോട്ടെ. വെള്ളമോ രക്തമോ എന്തെങ്കിലും ആയിക്കൊള്ളട്ടെ.

അദ്ദേഹത്തിന്റെ ബുദ്ധി

അദ്ദേഹത്തിന്റെ ബുദ്ധി

അദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിച്ച് രാജ്യത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരായി മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ ശരിയല്ല. ഒരു മുഖ്യമന്ത്രിക്ക് പറ്റിയ ഭാഷയല്ല ഇതെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.

ഇച്ഛാശക്തി കൊണ്ടാണ് മുമ്പോട്ട് പോകുന്നത്

ഇച്ഛാശക്തി കൊണ്ടാണ് മുമ്പോട്ട് പോകുന്നത്

ഞങ്ങള്‍ മസില്‍ പവറ് കൊണ്ടല്ല, ഇച്ഛാശക്തി കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. അയ്യപ്പന്‍ എല്ലാം മതസ്ഥരുടേയും വികാരമാണ്. ജനവികാരം എല്ലാവരും ബഹുമാനിക്കണം. ഈ രീതിയിലുള്ള ചര്‍ച്ചകളെല്ലാം തെറ്റാണ്.

ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം

ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം

കൊച്ചിയില്‍ ഡിസ്‌കോ കളിച്ച് നടക്കുന്ന മുസ്ലിം പെണ്‍കുട്ടിയെ മലകയറ്റിയാണോ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പള്ളിയില്‍ കയറാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കയറ്റിയാണോ വിധി നടപ്പിലാക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു.

മറുപടിയില്ല

മറുപടിയില്ല

അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാതിത്തമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സമരങ്ങളെ പിന്തുണയ്ക്കുന്ന അമിത് ഷാ കോടതിയലക്ഷ്യമല്ലെ നടത്തിയത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.

ജനങ്ങളുടെ കൂടെ

ജനങ്ങളുടെ കൂടെ

ജനങ്ങളുടെ കൂടെ എല്ലായ്‌പ്പോഴും ബിജെപി നിന്നിട്ടുണ്ട്. കക്കൂസുകളും ഗ്യാസുകളും നല്‍കി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസ്സില്ലാക്കിയില്ലെങ്കില്‍ അവര്‍ വലിച്ച് താഴെ ഇടുമെന്നാണ് അമിത് ഷാ പറഞ്ഞത്.

തര്‍ജ്ജമ ചെയതപ്പോള്‍

തര്‍ജ്ജമ ചെയതപ്പോള്‍

തര്‍ജ്ജമ ചെയതപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുകയാണ് ചെയ്തത്. അദ്ദേഹം ഉദ്ദേഹിച്ചത് ജനങ്ങള്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്നാണ്. ജനങ്ങളുടെ കൂടെ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതിനോടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍

മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍

ഒരാളുടെ തടിയെ കുറിച്ച് മറ്റേതെങ്കിലും രാജ്യത്താണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ ഇപ്പോഴേക്കും മാനനഷ്ടക്കേസ് ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് മസില്‍ പവറുണ്ടെന്നും അടിച്ചമര്‍ത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥമെന്നും കണ്ണന്താനം വ്യക്തമാക്കി.

English summary
alphonse kannamthanam slams at cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X