കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരങ്ങാടി പിഎസ്എംഒ അലുംനി മീറ്റില്‍ കോളജില്‍വെച്ച് പ്രണയിച്ച് വിവാഹിതരായവരുടെ സംഗമവും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോളജുകളിലും സ്‌കൂളുകളിലുംവരെ ഓരോവര്‍ഷവും നിരവധി അലുംനി മീറ്റുകളാണു നടക്കുന്നത്. ഇപ്പോഴിത് മാധ്യമങ്ങള്‍ വാര്‍ത്തകളല്ലാതെയും മാറി. 'കളിച്ചും ചിരിച്ചും ഓര്‍മകള്‍ പങ്കുവെച്ചും അവര്‍ വീണ്ടും ഒത്തുകൂടി' എന്ന തലക്കെട്ടില്‍ പത്രവാര്‍ത്തകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും.

എന്നാലിതാ പുത്തന്‍ആശയവുമായി മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ അലുംനി മീറ്റ് സംഘടിപ്പിക്കുന്നു.

ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍: പകര്‍ത്തിയത് ശശികലയെന്ന് വെളിപ്പെടുത്തല്‍, എല്ലാം ജയലളിത പറഞ്ഞിട്ട്ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍: പകര്‍ത്തിയത് ശശികലയെന്ന് വെളിപ്പെടുത്തല്‍, എല്ലാം ജയലളിത പറഞ്ഞിട്ട്

കോളജില്‍നിന്നും പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ പ്രത്യേക സംഗമമാണു ഡിസംബര്‍ 23ന് കോളജില്‍ നടക്കുന്ന അലുംനി മീറ്റിന്റെ പ്രത്യേകത. കോളജില്‍പഠിച്ച വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹിതരായ 300ഓളംപേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണു അലുംനി ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. പ്രണയിച്ചും അല്ലാതെയും കോളജില്‍ പഠിച്ചവര്‍ തമ്മില്‍ വിവാഹിതരായിട്ടുണ്ടെങ്കില്‍ അവരെ ഈ സംഗമത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഭാരവാഹകള്‍ പറഞ്ഞു.

alumini

തിരൂരങ്ങാടി പിഎസ്എംഒ കോളജ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും രാജ്യത്തിന് തന്നെ മാതൃകയായി അമ്പത് വര്‍ഷം പിന്നിട്ട കോളജാണ് തിരൂരങ്ങാടി പിഎസ്എംഒ.കോളജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന അലുംനി മീറ്റ്'സുവര്‍ണ സംഗമ'ത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.

ഡിസംബര്‍ 23ന് രാവിലെ എട്ടു മുതല്‍ കോളജ് കാമ്പസില്‍ നടക്കുന്ന സുവര്‍ണ സംഗമത്തില്‍ പതിനായിരംപേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഗുരുവന്ദനം, വിദേശരാജ്യങ്ങളിലെ അലുംനി ചാപ്റ്റര്‍ സംഗമം, പുസ്തക മേള പ്രകാശനം, വിവിധ വിനോദ പരിപാടികള്‍ കലാസന്ധ്യ എന്നിവ നടക്കും.

പരിപാടിയില്‍ പങ്കെടുക്കാനായി അമേരിക്ക, യുറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ്് തുടങ്ങിയ ചാപറ്ററുകളുടെ പ്രതിനിധികള്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്
ഓരോകാലഘട്ടത്തിനും അനുസരിച്ച് വിവിധങ്ങളായി തിരിച്ച നാലു വേദികളിലാണ് പരിപാടി നടക്കുന്നത്.


ശനിയാഴ്ച്ച രാവിലെ 9മണിക്ക് കോളജ് മാനേജര്‍ എം.കെ ബാവ പതാക ഉയര്‍ത്തും. അലുംനിയും കേരളാ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ഡോ. കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹീം, തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. മുഹമ്മദ് ബഷീര്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകിട്ട് സി.ടി.വി സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ യുംന അജിന്‍ നയിക്കുന്ന ഗാനമേളയും ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കലാസന്ധ്യയും നടക്കും.
പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.അസീസ്, കെ.ടി മുഹമ്മദ് ഷാജു, സി.വി ബഷീര്‍, മുജീബ് താനാളൂര്‍, കെ.എം സുജാത എന്നിവര്‍ പങ്കെടുത്തു.

English summary
Alumini meet in thiroorangadi psmo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X