'ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് തന്നെ'; കുറ്റം സമ്മതിച്ച് അസ്ഫാക്ക്, കൊലയ്ക്ക് പിന്നിലെ കാരണം?
കൊച്ചി : ആലുവ ചാന്ദ്‌നി കൊലക്കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റം സമ്മതിച്ചെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടിയാണെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്നും എസ് പി വ്യക്തമാക്കി.
കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാന്‍ എത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം അതിരുവിട്ടതോടെ പൊലീസ് മടങ്ങി. വലിയ പൊലീസ് സന്നാഹമുണ്ടായിട്ടും പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പൊലീസ് വാഹനങ്ങള്‍ ജനങ്ങള്‍ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ പൊലീസ് മടങ്ങുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടുത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൂര്‍ണമായും തെളിവെടുപ്പ് നടത്താന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അധികം ആരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
എപ്പോഴാണ് കുട്ടിയെ കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടിയുമായി ഇയാള്‍ മാര്‍ക്കറ്റിന് സമീപം പോകുന്നത് കണ്ട താജുദ്ദീന്‍ എന്ന തൊഴിലാളി രാവിലെ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകളാണ് ചാന്ദ്നി. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ അസം സ്വദേശിയെ പൊലീസ് പിടികൂടുകയായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു എന്നാണ് സംശയിക്കുന്നത്.
ഇയാള്‍ മദ്യലഹരിയിലായതിനാല്‍ പൊലീസിന് പിടികൂടിയ സമയത്ത് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തായാട്ടുകരയില്‍ താമസിക്കുന്ന ബീഹാറി കുടുംബത്തിലെ പെണ്‍കുട്ടിയാണ് ചാന്ദ്‌നി. പെണ്‍കുട്ടി വൈകീട്ട് വീടിന് സമീപത്തുള്ള കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നുവെന്നും അതിനിടെയാണ് തട്ടികൊണ്ട് പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതി സ്ഥിരം മദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്ന് സമീപവാസിയും പറയുന്നുണ്ട്.ഇന്നലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്.












Click it and Unblock the Notifications