അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി! മേല്‍ശാന്തിയെ ഏല്‍പ്പിച്ചതിന് ശേഷം...

  • By: Afeef
Subscribe to Oneindia Malayalam

ആലപ്പുഴ: പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. വിഷു ദിനത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്. തിരുവാഭരണങ്ങളിലെ മാലയും പതക്കവും നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണറും സ്ഥിരീകരിച്ചിട്ടുണ്ട്.

പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ നിര്‍മ്മിച്ചതാണ് അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന അമ്പലപ്പുഴ ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും.

നഷ്ടപ്പെട്ടത് മാലയും പതക്കവും...

നഷ്ടപ്പെട്ടത് മാലയും പതക്കവും...

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും, നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇവ നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണറും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏല്‍പ്പിച്ചത് മാലയും പതക്കവും...

ഏല്‍പ്പിച്ചത് മാലയും പതക്കവും...

വിഷു ദിനത്തില്‍ തിരുവാഭരണങ്ങള്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു. നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്.

വ്യാപക തിരച്ചില്‍...

വ്യാപക തിരച്ചില്‍...

വിഷു കഴിഞ്ഞ് തിരുവാഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചപ്പോഴാണ് പതക്കവും മാലയും നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പതക്കത്തിനും മാലയ്ക്കുമായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

പുറത്തറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷം..

പുറത്തറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷം..

തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമുയരുന്നുണ്ട്. തിരുവാഭരണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടും സംഭവം പുറത്തറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ആരോപണവുമുണ്ട്.

English summary
Thiruvabharanam lost from ambalapuzha sree krishna swamy temple.
Please Wait while comments are loading...