• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്പൂരി കൊലപാതകം; കുഴിവെട്ടാനും അഖിലിനെ ഒളിവിൽ പോകാനും സഹായിച്ചത് അച്ഛൻ, അന്വേഷണം അച്ഛനെതിരെയും...

തിരുവനന്തപുരം: അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ വൻ ഗൂഢാാലോചന നടന്നതായി സംശയം. അഖിൽ എസ് നായർ ഒളിവിലാണെന്നായിരുന്നു പോലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണം; സംസ്ക്കരിച്ചിട്ട് 37 ദിവസം, കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുക്കും, രണ്ടാം പോസ്റ്റ്മോർട്ടം തിങ്കളാഴ്ച, മൂന്നാംമുറക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡിജിപി

എന്നാൽ ഇതെല്ലാം കള്ളമാണെന്നാണ് സംശയം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ‍ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. എന്നാൽ അഖിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് പിതാവ് മണികണ്ഠനും വ്യക്തമാക്കിയിരുന്നു.

ആഴമേറിയ കുഴി...

ആഴമേറിയ കുഴി...

മുഖ്യപ്രതി അഖിലിന്റെ അച്ഛൻ മണികണ്ഠനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണം ശക്തമാകുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാൻ അച്ഛനും പങ്കുചേർന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്ന് മറുപടി നൽകിയതായും പ്രദേശവാസികൾ പറയുന്നു. സ്ഥലം കൃഷി പണി നടത്തുന്നതിനായതിനാൽ ആർക്കും സംശയം തോന്നിയതുമില്ലെന്ന് അയൽവാസികൾ പറഞ്ഞിരുന്നു. കുഴിയെടുക്കാൻ അച്ചൻ സഹായിച്ചെന്ന് പിടിയിലായ അഖിലും സമ്മതിച്ചിട്ടുണ്ട്.

അച്ഛന് കൊലപാതകത്തിൽ പങ്കില്ല

അച്ഛന് കൊലപാതകത്തിൽ പങ്കില്ല

ഒപ്പം ജീവിക്കണമെന്ന് രാഖി വാശി നിര്‍ബന്ധിച്ചു. ഒഴിവാക്കിയാൽ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞു. രാഖി വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. അച്ഛന് കൊലപാതക്തതിൽ പങ്കില്ലെന്നും ്ഖിൽ പറയുന്നു.

തെളിവെടുപ്പ് നടത്തും

തെളിവെടുപ്പ് നടത്തും

കൃത്യം നടത്തിയ ശേഷം കശ്മീരിലെ ലേയിലേക്കാണ് താന്‍ പോയത്. രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരന്‍ രാഹുലാണെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഖിലിനെയും രാഹുലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അമ്പൂരിലെ വീട്ടുവളപ്പിൽ വെച്ച് ഇരുവരെയും തെളിവെടുപ്പ് നടത്തും.

മാതാപിതാക്കൾ അറിയാതെ നടക്കില്ല

മാതാപിതാക്കൾ അറിയാതെ നടക്കില്ല

പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ ദുരൂഹതയണ്ടെന്ന് രാഖിയുടെ പിതാവ് രാജൻ ആരോപിച്ചിരുന്നു. വീടിനുള്ളിൽ ഇത്ര ക്രൂരമായ കൊലപാതകം അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തിൽ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകൾ നൽകിയെങ്കിലും ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും രാജൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അയൽവാസികളുടെ പ്രതികരണവും ഉണ്ടായത്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

രാഖിയുടെ മ‍ൃതദേഹം മറവ് ചെയ്ത കുഴി ദിവസങ്ങൾക്ക് മുമ്പ് എടുത്തതാണ്. കുഴിയെടുക്കാൻ അഖിലിന്റെ പിതാവും ഉണ്ടായിരുന്നെന്ന് അയൽവാസികൾ വ്യക്തമാക്കുന്നുണ്ട്. ഇത് കസ്റ്റഡിയിലായ അഖിലും സമ്മതിക്കുന്നു. അപ്പോൾ കൊലപാതകം നടക്കും എന്ന കാര്യം അഖിലിന്റെ പിതാവ് മണികണ്ഠന് അറിയാം എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകത്തിൽ അഖിലിന്റെ അച്ഛന്റെ പങ്കും അന്വേഷിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

ഫോൺ സന്ദേശം അഖിലിന് വിനയായി

ഫോൺ സന്ദേശം അഖിലിന് വിനയായി

കേസില്‍ പോലീസിനു തുണയായത് ഫോണിന്റെ ഐഎംഇഐ(ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി) നമ്പറാണ്. 24 ന് വീട്ടിലേക്ക് സന്ദേശങ്ങൾ അയച്ചതായി അറിഞ്ഞ പോലീസ് സന്ദേശം ഇഴകീറി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ രാഖിയുടെ ഫോണിന്റേത് അല്ലായിരുന്നു. രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേശമയച്ചത്. ഇത് അഖിലിന് തന്നെ വിനായായി. പോലീസിന് കേസന്വേഷണം എളുപ്പമാക്കിയതും ഈ കാര്യമാണ്.

English summary
Amboori murder case; The role of Akhil's father will also be investigated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X