കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമിറങ്ങുക ഷാ, ബിജെപിയുടെ പകരം വീട്ടൽ, സിപിഎമ്മിന് നാണക്കേട്
Recommended Video

കണ്ണൂര്‍: സമീപകാലത്തൊന്നും കേരളത്തില്‍ രാഷ്ടീയ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ശബരിമല പോലെ വൈകാരികമായ ഒരു വിഷയം സംഘപരിവാറിന് ലഭിച്ചിട്ടില്ല. ശബരിമല വിഷയത്തിന്റെ മറവില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനുളള ശ്രമങ്ങള്‍ കൊണ്ട് പിടിച്ച് നടക്കുന്നുണ്ട്.
ശബരിമല കത്തി നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളത്തിലേക്കുളള വരവ് ചര്‍ച്ചയാകുന്നത്. ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കുക എന്ന ഉദ്ദേശം അമിത് ഷായുടെ വരവിന് പിന്നിലുളളതായി ആരോപിക്കപ്പെടുന്നു. ഉദ്ഘാടനം കാത്ത് കിടക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് ഷായുടെ വരവ്. ബിജെപിയെ സംബന്ധിച്ച് കേരള സര്‍ക്കാരിനോടും സിപിഎമ്മിനോടുമുളള പ്രതികാരം കൂടിയാണത്.

ആദ്യത്തെ അടി കണ്ണൂരിൽ
സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും ശക്തമായ കോട്ടയാണ് കണ്ണൂര്‍. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ക്കണം എങ്കില്‍ ആദ്യത്തെ അടി കണ്ണൂരില്‍ അടിക്കണം എന്ന് സംഘപരിവാറിന് നല്ല ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കുമ്മനം നയിച്ച കേരള മോചന യാത്ര തുടങ്ങാന്‍ തെരഞ്ഞെടുത്തത് കാസര്‍കോഡ് ആയിരുന്നില്ല, മറിച്ച് കണ്ണൂര്‍ ആയിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിലൂടെ ജാഥ കടന്ന് പോയി.

പിണറായി തൊടാതെ ഷാ
ജാഥ ഉദ്ഘാടനം ചെയ്ത അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലേക്ക് എത്തും മുന്‍പേ തിരിച്ച് ദില്ലിക്ക് പറന്നു. ഇത് ബിജെപിക്കാര്‍ക്ക് വലിയ ക്ഷീണമായിരുന്നു. ആ ക്ഷീണം ഈ വരവില്‍ തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ ഡിസംബര്‍ 9നാണ് തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.

ആദ്യമെത്തുക അമിത് ഷാ തന്നെ
മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് വിമാനത്താവളം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക. പ്രധാനമന്ത്രിയെ മനപ്പൂര്‍വ്വം ഒഴിവാക്കിയാണ് സര്‍ക്കാര്‍ എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ ആരോപണം. അതിനോടുളള പ്രതികാരമെന്നോണം കണ്ണൂരില്‍ ആദ്യം വിമാനമിറങ്ങുന്ന വ്യക്തി അമിത് ഷാ ആകണം എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയത് എന്നാണ് സൂചനകള്‍. 27നാണ് അമിത് ഷാ കണ്ണൂരിലെത്തുക.

കണ്ണൂരിലിറങ്ങാൻ അനുമതി
കണ്ണൂര്‍ താളിക്കാവില്‍ നിര്‍മ്മിച്ച പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. അമിത് ഷായ്ക്ക് വേണ്ടി പ്രത്യേക വിമാനം ഇറക്കാനുളള അനുമതി കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ നല്‍കിക്കഴിഞ്ഞു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അമിത് ഷായ്ക്ക് ഒപ്പമുണ്ടായേക്കും. വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് വന്‍ സ്വീകരണം നല്‍കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്.

പ്രശ്നം ഒഴിവാക്കാനുളള തീരുമാനം
വിമാനത്താവളത്തില്‍ നിന്ന് കണ്ണൂര്‍ വരെ അമിത് ഷായ്ക്ക് സുരക്ഷയൊരുക്കാനുളള നിര്‍ദേശം പോലീസിന് ലഭിച്ച് കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ സ്വകാര്യവിമാനത്തിന് അധികൃതര്‍ക്ക് അനുമതി നിഷേധിക്കാമായിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് മരുന്നിടേണ്ട എന്ന നിലയ്ക്ക് അനുമതി നല്‍കുകയായിരുന്നു. ആദ്യം കോഴിക്കോട് വിമാനം ഇറങ്ങാനായിരുന്നു അമിത് ഷായുടെ പദ്ധതി. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി.

മോദിയെ നൈസായി ഒഴിവാക്കി
പ്രധാനമന്ത്രിയെ ഉദ്ഘാടനത്തില്‍ നിന്നും ഒഴിവാക്കിയത് സിപിഎമ്മിന്റെ തന്ത്രമാണെന്നും കണ്ണൂരില്‍ ആദ്യം വിമാനമിറങ്ങുന്നത് ബിജെപി അധ്യക്ഷന്‍ ആവണമെന്നും കേരളത്തിലെ പാര്‍ട്ടി കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശം വെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ ഉദ്ഘാടന തിയ്യതി മാറ്റണം എന്ന നിര്‍ദേശം വെച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷായെ വെച്ച് ബിജെപി ഒരു മുഴം മുന്നേ എറിയുന്നത്.

ഇത്തവണ പിണറായിയിലേക്ക്
കണ്ണൂരെത്തുന്ന അമിത് ഷാ പിണറായി സന്ദര്‍ശിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരള രക്ഷാ യാത്രയ്ക്കിടെ പിണറായിയില്‍ പോകാനാവാത്തതിന്റെ ക്ഷീണം അങ്ങനെ ഇത്തവണ തീര്‍ത്തേക്കും. കൊല്ലപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പിണറായിയിലെ വീടുകള്‍ അമിത് ഷാ സന്ദര്‍ശിക്കും എന്നാണ് സൂചന. ശബരിമല വിഷയത്തിലെ ഇടപെടലും അമിത് ഷായുടെ വരവിന്റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്നാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ശബരിമല നീക്കങ്ങൾ
കേരളം പിടിക്കുക എന്നത് ബിജെപിക്ക് എത്രമാത്രം സുപ്രധാനമാണ് എന്ന് കാണിക്കുന്നു ഷായുടെ ഈ വരവ്. ശിവഗിരി മഠം അടക്കമുളള ഹൈന്ദവ സന്യാസി നേതൃത്വവുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കും. കണ്ണൂരിലും ശിവഗിരി മഠത്തിലും നടക്കുന്ന പൊതുയോഗങ്ങളിലും ഷാ പങ്കെടുക്കും. ശബരിമല വിഷയത്തിലെ സമരം ശക്തിപ്പെടുത്താനുളള തന്ത്രങ്ങളും കൊണ്ടാവും അമിത് ഷായുടെ വരവ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.












Click it and Unblock the Notifications