അമിത് ഷായുടെ കേരളസന്ദര്‍ശനം; ബീഫ് തലവേദനയാകുമോ..?

Subscribe to Oneindia Malayalam

തിരുവനന്തപുരം: പാര്‍ട്ടി കേരളഘടകം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നാരംഭിക്കുന്ന കേരളസന്ദര്‍ശനത്തില്‍ ബീഫ് പ്രധാനവില്ലനാകുമോ..? ബീഫ് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പാര്‍ട്ടിയും ആശങ്കപ്പെടുന്നുണ്ട്. ബിജെപിക്കു വേരൊട്ടമില്ലാത്ത കേരളത്തിലെ മറ്റു പാര്‍ട്ടികളും സഖ്യകക്ഷികളും ബീഫ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.

അമിത് ഷാ ഇന്നു കേരളത്തില്‍, ബിഷപ്പുമാരുമായും കൂടിക്കാഴ്ച, ചേരിയില്‍ പന്തിഭോജനം..

ബീഫ് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായങ്ങളുണ്ട്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബീഫ് പാര്‍ട്ടി നടത്തണമെന്നു പറഞ്ഞ മേഘാലയ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മാരക്ക് പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപിയില്‍ നിന്നും രാജി വെച്ചിരുന്നു. സംസ്ഥാനത്ത് കുറഞ്ഞ വിലക്ക് പോത്തിറച്ചി ലഭ്യമാക്കുമെന്നും മാരക്ക് പ്രഖ്യാപിച്ചിരുന്നു.

amitshah

രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തുന്ന അമിത് ഷാ ബിജിപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലായിരിക്കും ആദ്യം പങ്കെടുക്കുക. വൈകിട്ട് എന്‍ഡിഎ കക്ഷികളുടെ യോഗവും ഉണ്ട്. കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.വിവിധ സ്ഥലങ്ങളിലെ മീറ്റിങ്ങുകള്‍ക്കു പുറമേ കേരളത്തിലെ ബിഷപ്പുമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സാസ്‌കാരിക നേതാക്കന്‍മാരുമായും സമുദായ നേതാക്കളുമായും അമിത് ഷാ സംസാരിക്കും.

English summary
Amit Shah to visit Kerala today, will beef be a major issue?
Please Wait while comments are loading...