തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് ആവേശമായി അമിത് ഷായുടെ റോഡ് ഷോ, വെയിലത്ത് കാത്ത് നിന്ന് പ്രവർത്തകർ
തൃപ്പൂണിത്തുറ: ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി തൃപ്പൂണിത്തുറയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ അമിത് ഷാ ബിജെപിയുടെ പ്രചാരണ യോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്.
തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണ യാത്ര. തൃപ്പൂണിത്തുറ കിഴക്കേ കോട്ടയില്‍ നിന്നാണ് അമിത് ഷായുടെ റോഡ് ഷോ ആരംഭിച്ചത്. നിരവധി പ്രവര്‍ത്തകരാണ് അമിത് ഷായെ പൊരിവെയിലത്ത് റോഡരികില്‍ കാത്ത് നിന്നിരുന്നത്. തൃപ്പൂണിത്തുറ ബിജെപിക്ക് മോശമല്ലാത്ത വോട്ട് വിഹിതമുളള മണ്ഡലമാണ്. ഇടത് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ തൂപ്പൂണിത്തുറയില്‍ പിഎസ്സി മുന്‍ അധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തുന്നതായാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

സ്ഥാനാര്‍ത്ഥിയായ ഡോ. കെഎസ് രാധാകൃഷ്ണനെ കൂടാതെ ബിജെപി എറണാകുളം ജില്ലാ അധ്യക്ഷന്‍ എസ് ജയകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ എന്നിവരും അമിത് ഷായ്ക്ക് ഒപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. പഞ്ചവാദ്യം, തെയ്യം, സ്ത്രീകള്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, കാവടി എന്നിവ റോഡ് ഷോയ്ക്ക് അകമ്പടിയേകി. തൃപ്പൂണിത്തുറയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ അമിത് ഷാ സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരിച്ചു.
Recommended Video

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അമിത് ഷാ തള്ളി. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് പിണറായി പറയുന്നത് എന്ന് അമിത് ഷാ പരിഹസിച്ചു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ ഇവിടെ ഉളള ഏജന്‍സികള്‍ ആണ് അന്വേഷണം നടത്തുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നും ആരാണ് അയാളെ നിയമിച്ചത് എന്നും പിണറായി വ്യക്തമാക്കണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications