ഇനി എല്ലാം അമിത് ഷായുടെ ആളുകള്‍ നോക്കും... കേരളത്തില്‍ ഗ്രൂപ്പ് കളിച്ചാല്‍ ബിജെപിക്കാര്‍ക്ക് കിട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ ആവിര്‍ഭാവത്തോടെ ബിജെപിയിലെ ഗ്രൂപ്പിസത്തിന് ഏതാണ്ട് അവസാന കണ്ടതാണ്. പക്ഷേ കേരളത്തിലെ ബിജെപിയുടെ സ്ഥിതി പഴയ കോണ്‍ഗ്രസ്സിനേക്കാള്‍ കഷ്ടമാണ്.

എന്നാല്‍ അങ്ങനെയുള്ള ഗ്രൂപ്പുകളിയൊന്നും ഇനി കേരളത്തില്‍ നടക്കാന്‍ ഇടയില്ല. ഗ്രൂപ്പുകളിക്കുന്നവരെ പിടിക്കാന്‍ അമിത് ഷായുടെ സംഘം ഇനി കേരളത്തിലും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ സ്ഥിതിഗതികളില്‍ അമിത് ഷാ തീരെ തൃപ്തനല്ല. വോട്ട് ശതമാനത്തിന്റെ കണക്കൊന്നും കേള്‍ക്കണ്ട, സീറ്റ് പിടിച്ച് കാണിക്കണം എന്നാണ് അമിത് ഷായുടെ തിട്ടൂരം. കേരളത്തിലെ ബിജെപി നേതാക്കള്‍ ഇനി ഗ്രൂപ്പ് കളിക്കുമോ അതോ അച്ചടക്കം പഠിക്കുമോ?

അമിത് ഷായുടെ തന്ത്രങ്ങള്‍

അമിത് ഷായുടെ തന്ത്രങ്ങള്‍

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമിത് ഷായ്ക്ക് ആസൂത്രണം ചെയ്യാന്‍ മാത്രമല്ലേ കഴിയൂ... നടപ്പിലാക്കേണ്ടത് കേരളത്തിലെ നേതാക്കളല്ലേ.

ഒന്നല്ല, രണ്ടല്ല... 22 പേര്‍!

ഒന്നല്ല, രണ്ടല്ല... 22 പേര്‍!

അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തിലെ ബിജെപി എങ്ങനെ നടപ്പിലാക്കുന്നു എന്ന് നിരീക്ഷിക്കാന്‍ 22 അംഗ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ നേതാക്കളേയും ഇവര്‍ നിരീക്ഷിക്കും.

വാര്‍ത്ത ചോര്‍ത്തല്‍ സംഘം!

വാര്‍ത്ത ചോര്‍ത്തല്‍ സംഘം!

പാര്‍ട്ടിയ്ക്കുള്ളില്‍ ഗ്രൂപ്പിസം ശക്തമാണെന്നത് സത്യമാണ്. ഈ ഗ്രൂപ്പിസം തന്നെയാണ് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കലിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വാര്‍ത്ത ചോര്‍ത്തുന്ന നേതാക്കളേയും നിരീക്ഷണ വിധേയരാക്കാന്‍ താരുമാനിച്ചിരിക്കുന്നത്.

സ്ട്രാറ്റജിക്കല്‍ ടീം

സ്ട്രാറ്റജിക്കല്‍ ടീം

അമിത് ഷായുടെ സ്ട്രാറ്റജിക്കല്‍ ടീം ആയിരിക്കും കേരളത്തിലെ നേതാക്കളെ നിരീക്ഷിക്കുക. അമിത് ഷായുടെ സന്ദര്‍ശനത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇവര്‍ കേരളത്തിലെത്തിയിരുന്നു. ഇവര്‍ ഇനിയും കേരളത്തില്‍ തന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരീക്ഷണം കേരളത്തില്‍ മാത്രം

നിരീക്ഷണം കേരളത്തില്‍ മാത്രം

അമിത് ഷാ സന്ദര്‍ശിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സ്ട്രാറ്റജിക്കല്‍ ടീം എത്താറുണ്ട്. പക്ഷേ അവിടങ്ങളിലെ നേതാക്കന്‍മാരെ നിരീക്ഷിക്കുന്ന പതിവില്ല. എന്തായാലും കേരള നേതാക്കളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ വിശ്വാസം എത്രത്തോളം ഉണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്.

അമിത് ഷായ്ക്ക് പരാതി

അമിത് ഷായ്ക്ക് പരാതി

കേരളത്തിലെ നേതാക്കള്‍ തന്നെ വാര്‍ത്തകള്‍ ചോര്‍ത്തുന്നതായി അമിത് ഷായ്ക്ക് പരാതി ലഭിച്ചിരുന്നു. നേതൃയോഗത്തിലെ ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു എന്നായിരുന്നു പരാതി.

ക്രൈസ്തവരെ അടുപ്പിക്കാന്‍

ക്രൈസ്തവരെ അടുപ്പിക്കാന്‍

കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ഇത്തവണത്തെ അമിത് ഷായുടെ സന്ദര്‍ശനം. മണിപ്പൂര്‍ മോഡല്‍ വിജയം കേരളത്തിലും നേടാമെന്ന പ്രതീക്ഷയിലാണ് അമിത് ഷാ. ബിജെപി ദേശീയാധ്യക്ഷനെ കേരളത്തില്‍ സന്ദര്‍ശിച്ചതും ക്രൈസ്തവ സഭാനേതാക്കള്‍ ആയിരുന്നു.

അമിത് ഷാ തിരിച്ചുവരും... പരിശോധിക്കാന്‍

അമിത് ഷാ തിരിച്ചുവരും... പരിശോധിക്കാന്‍

താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് 22 അംഗ സംഘത്തെ അമിത് ഷാ നിയോഗിച്ചിട്ടുള്ളത്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ കാര്യം പരിശോധിക്കാന്‍ വീണ്ടും കേരളത്തിലെത്തുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

English summary
Amit Shah's Strategical team will observe Kerala BJP leaders- Report.
Please Wait while comments are loading...