അമിത് ഷാ ഇന്നു കേരളത്തില്‍, ബിഷപ്പുമാരുമായും കൂടിക്കാഴ്ച, ചേരിയില്‍ പന്തിഭോജനം..

Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. പാര്‍ട്ടിയുടെ കേരളഘടകം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശം. പരസ്പരം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ എത്തുന്നതെന്ന് പാര്‍ട്ടി കേരളഘടത്തിന്റെ ചുമതലയുള്ള എച്ച് രാജ പറഞ്ഞു.

ഞായറാഴ്ച തിരുവനന്തപുരം ചെങ്കല്‍ചൂള ചേരിയിലാണ് അമിത് ഷായുടെ പ്രഭാതഭക്ഷണം. സംസ്ഥാന സന്ദര്‍ശന അവസരങ്ങളിലെല്ലാം ദലിതര്‍ക്കൊപ്പം ഭക്ഷണം പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപത്തിനു മറുപടിയാണ് ഈ പന്തിഭോജനം..

amitshah

രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തുന്ന അമിത് ഷാ ബിജിപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലായിരിക്കും ആദ്യം പങ്കെടുക്കുക. വൈകിട്ട് എന്‍ഡിഎ കക്ഷികളുടെ യോഗവും ഉണ്ട്. കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.വിവിധ സ്ഥലങ്ങളിലെ മീറ്റിങ്ങുകള്‍ക്കു പുറമേ കേരളത്തിലെ ബിഷപ്പുമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സാസ്‌കാരിക നേതാക്കന്‍മാരുമായും സമുദായ നേതാക്കളുമായും അമിത് ഷാ സംസാരിക്കും.

English summary
Amit Shah to visit Kerala today. He will have meetings with party,religious leaders.
Please Wait while comments are loading...